Advertisement

ടി-20 ലോകകപ്പ്: സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്; ജയിച്ചാൽ സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ

November 6, 2022
Google News 6 minutes Read

ടി-20 ലോകകപ്പിലെ അവസാന സൂപ്പർ 12 മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ദിനേഷ് കാർത്തിനു പകരം ഋഷഭ് പന്ത് ടീമിലെത്തി. സിംബാബ്‌വെ നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. മിൽട്ടൻ ഷുംബ, ലുക്ക് ജോങ്ങ്വെ എന്നിവർക്ക് പകരം ടോണി മുണ്യോങ്ങ, വെല്ലിങ്ങ്ടൺ മസകാഡ്സ എന്നിവർ ടീമിലെത്തി. കളിയിൽ വിജയിച്ചാൽ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കും. ഇംഗ്ലണ്ടാവും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. പരാജയപ്പെട്ടാൽ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുന്ന ഇന്ത്യ സെമിയിൽ ന്യൂസീലൻഡിനെ നേരിടണം.

ടീമുകൾ

Zimbabwe : Wesley Madhevere, Craig Ervine(c), Regis Chakabva(w), Sean Williams, Sikandar Raza, Tony Munyonga, Ryan Burl, Tendai Chatara, Richard Ngarava, Wellington Masakadza, Blessing Muzarabani

India : KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Rishabh Pant(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

Story Highlights: india batting zimbabwe t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here