Advertisement

ഗുജറാത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അനിശ്ചിതത്വത്തില്‍; എങ്ങുമെത്താതെ ചര്‍ച്ചകള്‍

November 6, 2022
Google News 2 minutes Read

ഗുജറാത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അനിശ്ചിതത്വത്തില്‍. സഖ്യം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച തുടരുന്നു.ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ദിവസങ്ങള്‍ പിന്നിടുമ്പോഴും, സംസ്ഥാനത്തെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം സംബന്ധിച്ച് ഇത് വരെ ധാരണ ആയിട്ടില്ല. കോണ്‍ഗ്രസ് പ്രഖ്യാപിച്ച 43 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയില്‍ എന്‍സിപി നിര്‍ണ്ണായക സാന്നിധ്യമുള്ള മൂന്ന് മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും മുന്‍പ് കോണ്‍ഗ്രസ് ആ സീറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി ഉണ്ട്. (ncp congress discussions ahead Gujrat election 2022 )

സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസിന്റ ചുമതലയുള്ള രഘു ശര്‍മയും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. അതേ സമയം സിറ്റിംഗ് എംപിമാരുടെയും എംഎല്‍എമാരുടെയും ബന്ധുക്കള്‍ക്ക് സീറ്റു നല്‍കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ പറഞ്ഞു.2017 തര്‍ക്കത്തെ തുടര്‍ന്ന് ഇരു പാര്‍ട്ടികളും ഒറ്റയ്ക്കാണ് മത്സരിച്ചത്. ഒരു സീറ്റ് വിജയിച്ച എന്‍ സി പി മറ്റ് 5 സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിമാരുടെയും എംഎല്‍എമാരുടെയും ബന്ധുക്കള്‍ക്ക് ടിക്കറ്റ് നല്‍കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ വ്യക്തമാക്കി.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

ബറൂച്ച് എംപി മന്‍സുഖ് വാസവ മകള്‍ക്ക് നിയമസഭാ ടിക്കറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സിആര്‍ പാട്ടീലിന്റെ പ്രസ്താവന. ഭരണവിരുദ്ധ വികാരം മറികടക്കുന്നതിനായി മൂന്നില്‍ ഒന്ന് സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് നല്‍കാനാണ് ബിജെപിയുടെ ആലോചന. ബിജെപി യുടെ 77 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് സംസ്ഥാന തലത്തില്‍ ധാരണ ആയതായാണ് വിവരം.

Story Highlights: ncp congress discussions ahead Gujrat election 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here