Advertisement

ലാൻഡിംഗിനിടെ വിമാനം തടാകത്തിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

November 6, 2022
Google News 1 minute Read

ലാൻഡ് ചെയ്യുന്നതിനിടെ ടാൻസാനിയൻ യാത്രാ വിമാനം തടാകത്തിൽ വീണു. ടാൻസാനിയയിലെ ബുകോബ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. വിക്ടോറിയ തടാകത്തിലാണ് വിമാനം പതിച്ചത്. മോശം കാലാവസ്ഥയെ തുടർന്നാവാം അപകടമെന്നാണ് അധികൃതരുടെ വിശദീകരണം.

43 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 26 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനം ഏതാണ്ട് പൂർണമായും തടാകത്തിൽ മുങ്ങിയിരിക്കുകയാണ്. സ്ഥലത്തെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ.

Story Highlights: Passenger Plane Crashes Into Lake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here