Advertisement

വിശദീകരണത്തിന് ​ഗവർണർ വിസിമാർക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

November 7, 2022
3 minutes Read

പുറത്താക്കാതിരിക്കാൻ മറുപടി നൽകുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസിമാർക്ക് അനുവദിച്ച സമയപരിധി ഇന്ന് തീരും. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വി സിമാർക്ക് ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നേരിട്ട് മറുപടി നൽകാനുള്ള കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ഗവർണർക്ക് ഇതുവരെ വിശദീകരണം നൽകിയത് ആറ് വി സിമാരാണ്.(deadline given by the governor to the vcs ends today)

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ് വിസിമാർ കൂടിയാണ് ഇനി മറുപടി നൽകേണ്ടത്. ഇവർ ഇന്ന് വിശദീകരണം നൽകാനാണ് സാധ്യത. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സമയപരിധി തീരുക. മറുപടി നൽകിയ വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. എന്നാൽ നിയമനം ചട്ടപ്രകാരമെന്നും യോഗ്യതയുണ്ടെന്നും വി സിമാർ വ്യക്തമാക്കി. ഗവർണർ ഇന്ന് തലസ്ഥാനത്ത് എത്തും. കത്തുകൾ പരിശോധിച്ച ശേഷമാകും തുടർ നടപടികൾ.

അതേസമയം കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ‍ഡോ. സിസ തോമസ് ഇന്ന് ഗവർണറെ കാണും. നാല് മണിക്കാണ് കൂടിക്കാഴ്ച. എസ്എഫ്ഐയുടേയും ഉദ്യോഗസ്ഥരുടേയും പ്രതിഷേധത്തിനിടെ കടലാസിൽ എഴുതി ഒപ്പിട്ടാണ് സിസ തോമസ് വിസി സ്ഥാനം ഏറ്റെടുത്തത്.

Story Highlights: deadline given by the governor to the vcs ends today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top