Advertisement

ഗവർണർക്കെതിരായ സിപിഐഎം സമരം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; കെ സുരേന്ദ്രൻ

November 7, 2022
Google News 2 minutes Read

ഗവർണർക്കെതിരെ സിപിഐഎം സമരം നടത്തുന്നത് സർക്കാരിന്റെ അഴിമതിയിൽ നിന്ന് ശ്ര​ദ്ധ തിരിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറുടെ ഇടപെടലുകൾ എല്ലാം ഭരണഘടന അനുസൃതമായ രീതിയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. കടക്ക് പുറത്ത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി ആക്ഷേപിച്ചപ്പോള്‍ അന്ന് ആരും ഒന്നും പറഞ്ഞില്ലല്ലോ എന്നും സുരേന്ദ്രൻ ചോദിച്ചു.(k surendran support over arif muhammed khan)

കേരളം കടക്കെണിയില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആണ് അഴിമതി മൂടി വക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് സര്‍ക്കാര്‍ കോടതിയില്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാദത്തിനെതിരെ ജനാധിപത്യപരമായി എതിര്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ കോടികളുടെ നികുതി പണം ചെലവാക്കുന്നു.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന വിവാദം ഗവര്‍ണറുടെ വാദങ്ങള്‍ ശരിവയ്ക്കുന്നു.കത്തിനെ സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാതെ മുഖ്യമന്ത്രിക്ക് നല്‍കിയത് അന്വേഷണം വൈകിപ്പിക്കാനാണ്. മേയറും പാര്‍ട്ടിയും തമ്മിലുള്ള ധാരണയാണ് കത്തിന് പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കരാര്‍ നിയമനങ്ങള്‍ മുഴുവന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമായി സിപിഐഎം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിമര്‍ശിച്ചു.

വസ്തുതകള്‍ മനസിലാക്കി ഒമ്പത് വിസി മാരുടെയും രാജി സര്‍ക്കാര്‍ വാങ്ങണം. വി ഡി സതീശനും പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഗവര്‍ണര്‍ക്കെതിരെ ധാരണയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ധനമന്ത്രിയുടെ കെ എന്‍ ബാലഗോപാലിന്റെ പ്രസ്ഥാവന സത്യപ്രതിജ്ഞ, ഭരണഘടനാ ലംഘനമാണ്. ധനമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. രാജി ആവശ്യം ഉന്നയിച്ച് നവംബര്‍ 15 മുതല്‍ 30 വരെ ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Story Highlights: k surendran support over arif muhammed khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here