‘ഡബിൾ എഞ്ചിൻ സർക്കാർ ഇന്ധനം നിറയ്ക്കാൻ മറന്നു’: ബിജെപിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

ഹിമാചൽ പ്രദേശ് സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാരാണ്. എന്നാൽ തൊഴിലില്ലായ്മ മുതലുള്ള നിരവധി പ്രശ്നങ്ങൾ മൂലം ജനം വലയുകയാണ്. ഡബിൾ എഞ്ചിൻ സർക്കാർ ഇന്ധനം നിറയ്ക്കാൻ മറന്നിരിക്കാമെന്നും പ്രിയങ്ക പറഞ്ഞു. (They Forgot To Fill Fuel: Priyanka Gandhi On BJP’s Double-Engine Pitch)
ഇടയ്ക്കിടെ മരുന്നുകൾ മാറുന്നത് അസുഖം ഭേദമാക്കാനോ, ആർക്കും ഗുണം ചെയ്യാനോ പോകുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെയും പ്രിയങ്ക രൂക്ഷമായി വിമർശിച്ചു. ആളുകൾ രോഗികളാണെന്നും പഴയ ഔഷധം കഴിക്കുന്നത് തുടരണമെന്നുമാണ് നരേന്ദ്ര മോദി പറയുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങി വരുമെന്നും പ്രിയങ്ക പറഞ്ഞു.
“അഞ്ച് വർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പുകൾ നടക്കുന്നു… ഓർക്കുക, ഈ തെരഞ്ഞെടുപ്പുകൾ നിങ്ങളുടെ ഭാവി തീരുമാനിക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആളുകൾക്ക് പഴയ പെൻഷൻ പദ്ധതി ലഭിക്കുമ്പോൾ എന്തുകൊണ്ട് നിങ്ങൾക്ക് അത് ലഭിക്കുന്നില്ല? ചിന്തിക്കുക…,” – നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിമാചലിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി.
Story Highlights: They Forgot To Fill Fuel: Priyanka Gandhi On BJP’s Double-Engine Pitch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here