ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും

ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. കളമശ്ശേരി സ്വദേശി രാജീവിനെയാണ് കോടതി ശിക്ഷിച്ചത്. എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ. സോമനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.(pocso case auto driver rape 6year old girl)
പെൺകുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ദുരുപയോഗം ചെയ്ത് കുറ്റകൃത്യം നടത്തിയ പ്രതി യാതൊരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകുവാനും കോടതി ഉത്തരവിട്ടു.
Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു
2019 ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിന് ഇരയായ കുട്ടി സ്കൂളിൽ പോകുന്നതും വരുന്നതും പ്രതിയുടെ ഓട്ടോയിൽ ആയിരുന്നു. ഒപ്പം യാത്ര ചെയ്യുന്ന കുട്ടികൾ എല്ലാം ഇറങ്ങിയതിന് ശേഷമാണ് പെൺകുട്ടി വീട്ടിൽ ഇറങ്ങിയിരുന്നത്. ഈ അവസരം മുതലെടുത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.
വീട്ടിലെത്തിയതിന് പിന്നാലെ കുട്ടി മാതാവിനോട് വിവരം പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അച്ഛൻ പ്രതിക്കെതിരെ കളമശ്ശേരി പോലീസിൽ പരാതി നൽകി.തുടർന്ന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
Story Highlights: pocso case auto driver rape 6year old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here