സമസ്ത എന്ത് നടപടിയെടുത്താലും താൻ സുന്നിയായിരിക്കുമെന്ന് പുറത്താക്കപ്പെട്ട അബ്ദുൽ ഹകീം ഫൈസി അദൃശേരി

സമസ്ത എന്ത് നടപടിയെടുത്താലും താൻ സുന്നിയായിരിക്കുമെന്ന് അബ്ദുൽ ഹകീം ഫൈസി അദൃശേരി. 25 വർഷമായി താൻ സമസ്തയുടെ പാതയിലാണ്. അതിൽ നിന്ന് ഒരു കാലത്തും വ്യതിചലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് അബ്ദുൽ ഹകീം ഫൈസിയെ സമസ്ത പുറത്താക്കിയത്.
കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസുമായി (സിഐസി) ബന്ധപ്പെട്ട് വിശദീകരണം നൽകാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ടതാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. 25 കൊല്ലമായി ഇകെ സമസ്തയുടെ പാതയിലാണ്. സമസ്ത നടപടി എടുത്താലും താനെന്നും സുന്നിയായിരിക്കും.
അതിൽ നിന്ന് ഒരു കാലത്തും വ്യതിചലിക്കില്ല. അത് സൈദ്ധാന്തികമായി ഉൾക്കൊണ്ട ആളാണ് താൻ. സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച ഗൗരവത്തിലെടുക്കുന്നില്ല. അത് നോക്കാനുള്ള സമയം ലഭിക്കാറില്ല. സമസ്ത നടപടി സ്വീകരിച്ച ശൈലി ശരിയല്ല. പട്ടാള കോടതിയിൽ പോലും നടപടി നേരിടുന്നവനെ കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ചേർന്ന സമസ്ത യോഗത്തിലാണ് അബ്ദുൽ ഹകീം ഫൈസിയെ പുറത്താക്കാൻ സമസ്ത തീരുമാനിച്ചത്. അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് സമസ്ത അറിയിച്ചു. സമസ്ത മലപ്പുറം ജില്ലാ അംഗമായിരുന്നു ഹക്കിം ഫൈസി. പാണക്കാട് കുടുംബത്തിൻറെയും ലീഗിൻറെയും പിന്തുണയോടെയാണ് ഹക്കിം ഫൈസി പ്രവർത്തിച്ചിരുന്നത്.
സി ഐ സി ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളെ ചൊല്ലിയായിരുന്നു സമസ്തയും സി ഐ സി യും ഇടഞ്ഞത്. വാഫി കോളജുകളുടെ നിയന്ത്രണത്തെ ചൊല്ലി കഴിഞ്ഞയാഴ്ച ഇരു പക്ഷവും സർക്കുലർ ഇറക്കിയിരുന്നു. നിലവിൽ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഹക്കിം ഫൈസി.’
Story Highlights: abdul hakeem faizy samastha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here