Advertisement

ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്

November 9, 2022
Google News 1 minute Read

ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണമെന്നത് മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണെന്ന് മന്ത്രി പി.രാജീവ്. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ആദ്യം അംഗീകരിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്. എന്നാൽ അന്നവർക്കത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഇന്ന് നടപ്പിലാക്കുമ്പോൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത്.

ഗവർണർക്ക് പകരം അതത് മേഖലയിലെ വിദഗ്ധരെ ചാൻസലർമാരാക്കാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ​ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചിരുന്നു. ഇതിനായി ഓർഡിനൻസ് കൊണ്ടു വരും.

​ഗവർണർക്ക് പകരം വിദഗ്ധരെ ചാൻസലർമാരാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് സൂചന. സമാന സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒറ്റ വിസിയെ നിയമിക്കുന്നതും പരി​ഗണനായിലാണ്.

വളരെ നാളുകളായി ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് ആ മൂർച്ഛിച്ചിരിക്കുന്ന സാഹചര്യം ഉണ്ട്. അതിനിടയിലാണ് ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുത്തിരിക്കുന്നത്. വൈസ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ കഴിഞ്ഞ ആഴ്ച ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതി യോഗങ്ങൾ സർക്കാരിന് അനുമതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമോപദേശങ്ങൾ സർക്കാർ തേടിയിരുന്നു.

കേരളത്തിന് പുറമെ സുപ്രിംകോടതിയിലെ അഭിഭാഷകരുടെയും ഭരണഘടനാ വിദഗ്ധരുടെയും അടുത്തുനിന്നും അത്തരത്തിൽ നിയമോപദേശങ്ങൾ തേടിയിരുന്നു. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

Story Highlights: Education experts are wanted as Chancellors; P Rajeev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here