ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക തയാറാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ

ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ബിജെപി യുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ബിജെപി ക്ക് ബദൽ എന്ന അവകാശ വാദവുമായി, മുൻ ഐപിഎസ് ഓഫീസർ വി ഡി വൻസാരയുടെ പുതിയ പാർട്ടി പ്രഖ്യാപിച്ചു. കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് മോഹൻ സിംഗ് രത്വ ബിജെപി യിൽ ചേർന്നു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഗുജറാത്തിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ 25% സീറ്റുകളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ബിജെപിയുടെ തീരുമാനം.
ഹാർദിക് പട്ടേലും, അൽപേഷ് താക്കൂറുമടക്കം കോൺഗ്രസ് വിട്ടെത്തിയ 35 ലേറെ പേർക്ക് ബിജെപി ഇത്തവണ സീറ്റുകൾ നൽകും എന്നാണ് സൂചന. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് കനത്ത തിരിച്ചടിയായി മുതിർന്ന നേതാവ് മോഹൻ സിംഗ് രത്വ ബിജെപി യിൽ ചേർന്നു.
മക്കളായ രാജുഭായ് രത്വ, രഞ്ജിത് ഭായ് രത്വ, എന്നിവർക്കും അനുയായികൾക്കും ഒപ്പമാണ് രത്വ ബിജെപി അംഗത്വം എടുത്തത്.
Read Also: ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വെ ഫലങ്ങള്‍
രത്വ യുടെ മകന് സീറ്റ് നൽകുമെന്ന് ബിജെപി ഉറപ്പുനൽകിയതായാണ് വിവരം.പത്തുതവണ എംഎൽഎ ആയ രത്വ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ്. മുൻ ഐപിഎസ് ഓഫീസർ ഡിജി വൻസാര, പ്രജാ വിജയ് പാർട്ടി എന്ന തന്റെ പുതിയ പാർട്ടി പ്രഖ്യാപിച്ചു.എൻകൗണ്ടർ സ്പെഷലിസ്റ്റ് എന്നറിയപ്പെട്ടിരുന്ന വൻസാര, സൊഹ്‌റാബുദ്ദീൻ ഷെയ്‌ഖ്,തുളസിറാം പ്രജാപതി കേസുകളിൽ ആരോപണ വിധേയനായിരുന്നു. ഹിന്ദുത്വ അജണ്ട മുന്നോട്ട് വയ്ക്കുന്ന തന്റെ പാർട്ടി ബിജെപിയുടെ യഥാർത്ഥ ബദൽ ആണെന്ന് വൻസാര പറഞ്ഞു.
Story Highlights: Gujarat BJP’s Core Committee meet in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here