Advertisement

‘ബിജെപിയിൽ പോകണമെന്ന് പറഞ്ഞിട്ടില്ല, പോകണം എന്ന് തോന്നിയാൽ ഞാൻ പോകും’ : കെ സുധാകരൻ

November 9, 2022
2 minutes Read
k sudhakaran about bjp entry

ബിജെപിയിൽ പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, പോകണമെങ്കിൽ ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്നും കെ സുധാകരൻ. മാധ്യമങ്ങൾ താൻ പറഞ്ഞതിനെ തെറ്റായി വളച്ചൊടിക്കുകയാണെന്ന് കെ സുധാകരൻ ആരോപിച്ചു. ( k sudhakaran about bjp entry )

‘ബിജെപിയിൽ പോകണമെന്ന് പറഞ്ഞിട്ടില്ല, പോണം എന്ന് തോന്നിയാൽ ഞാൻ പോകും, എനിക്ക് ആരുടേയും സർട്ടിഫിക്കറ്റാവശ്യമില്ല. നിങ്ങൾ അർത്ഥം മാറ്റി പ്രസിദ്ധീകരിക്കത്. എന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യരുത്. ജനാധിപത്യ സംവിധാനത്തിൽ ആർക്കും സംവദിക്കാനും പ്രവർത്തിക്കാനുമുള്ള അവകാശമുണ്ട്. അത്തരം അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസരത്തിൽ ജനാധിപത്യത്തിന്റെ കാവലാളായി ഞങ്ങൾ മാറും. സിപിഐഎമ്മിന് പ്രവർത്തിക്കാൻ ആർഎസ്എസ് അനുവദിക്കുന്നില്ലെങ്കിൽ അവരെ സംരക്ഷിക്കാനും ഞങ്ങൾ നിൽക്കും. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസാണ് രാജ്യത്ത് ജനാധിപത്യം ഉറപ്പ് വരുത്തിയത്’- കെ സുധാകരൻ പറഞ്ഞു.

Story Highlights: k sudhakaran about bjp entry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top