Advertisement

മൂന്ന് ദിവസം കാലാവധിയുളള ട്രാന്‍സിറ്റ് വിസക്ക് ഫീസ് ഒഴിവാക്കാനൊരുങ്ങി സൗദി

November 9, 2022
Google News 1 minute Read

മൂന്ന് ദിവസം കാലാവധിയുളള ട്രാന്‍സിറ്റ് വിസക്ക് ഫീസ് ഒഴിവാക്കാന്‍ സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ തരം സന്ദര്‍ശന വിസകള്‍ക്ക് 90 ദിവസം സമയം അനുവദിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.

കുടുംബ സന്ദര്‍ശനം, ബിസിനസ് സന്ദര്‍ശനം, വിനോദ സഞ്ചാരം തുടങ്ങി സിംഗിള്‍ എന്‍ട്രിയുളള വിസകളുടെ കാലാവധി മൂന്നു മാസമായി പരിഷ്‌കരിച്ചിട്ടുണ്ട്. കുടുംബ സന്ദര്‍ശനം ഒഴികെയുളള വിസകള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുളള വിസയാണ് അനുവദിക്കുന്നത്. പുതിയ പരിഷ്‌കരണം കൂടുതല്‍ കാലം സൗദിയില്‍ ചെലവഴിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ഒരുക്കും.

Read Also: പകർച്ച വ്യാധിയെ പ്രതിരോധിക്കാന്‍ മാസ്‍ക് ധരിക്കണമെന്ന് സൗദി

സൗദി അറേബ്യ സന്ദര്‍ശിച്ച് മറ്റു രാജ്യങ്ങളിലേക്കു പോകുന്നവര്‍ക്ക് മൂന്ന് ദിവസത്തെ ട്രാന്‍സിറ്റ് വിസക്ക് ഈടാക്കിയിരുന്ന ഫീസ് ഒഴിവാക്കാനും തീരുമാനിച്ചു. റിയാദ് അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

അന്താരാഷ്ട്ര ഈന്തപ്പഴ സമിതിയുമായി കരാര്‍ ഒപ്പുവെക്കാന്‍ വിദേശകാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. കൊളമ്പിയ-സൗദി സാംസ്‌കാരിക കരാറും മലേഷ്യ-സൗദി ജുഡീഷ്യല്‍ സഹകരണ കരാറും ഒപ്പുവെക്കും. വിനോദ സഞ്ചാര മേഖലയിലെ സഹകരണത്തിന് ബ്രസീലുമായി ഒപ്പുവെച്ച ധാരണാ പത്രത്തിന് മന്ത്രി സഭായോഗം അനുമതിയും നല്‍കി.

Story Highlights: Saudi transit visa fee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here