വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി; സംഭവം പാലക്കാട് അലനല്ലൂരില്‍

പാലക്കാട് അലനല്ലൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ കെട്ടിയിട്ടു. സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കൈകള്‍ കെട്ടയിട്ട നിലയിലായിരുന്നു വിദ്യാര്‍ത്ഥി. നാട്ടുകല്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
ഇന്ന് വൈകുന്നേരം 7.30ഓടെയാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. ബന്ധുക്കളും നാട്ടുകാരുമടക്കം തെരച്ചില്‍ നടത്തിയതോടെ സ്‌കൂളില്‍ കൈകള്‍ ബന്ധിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. എന്താണ് സംഭവിച്ചതെന്നോ ആരാണ് കുട്ടിയെ കെട്ടിയിട്ടതെന്നോ വിവരം ലഭ്യമല്ല. നാട്ടുകല്‍ പൊലീസ് വിദ്യാര്‍ത്ഥിനിയുടെ മൊഴി രേഖപ്പെടുത്തുകയാണ്.
Story Highlights: 7th standard student found tied up at school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here