Advertisement

കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

November 10, 2022
Google News 2 minutes Read

തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി മാത്രമാണ് ഇനി എടുക്കാനുള്ളത്. കത്ത് വിവാദത്തിൽ ബിജെപിയും യുഡിഎഫും പ്രതിഷേധം ശക്തമാക്കുകയാണ്. യുവമോർച്ചയും, മഹിളാ കോൺഗ്രസും കോർപ്പറേഷനിലേക്ക് ഇന്ന് മാർച്ച് സംഘടിപ്പിക്കും.

Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനാവൂർ നാഗപ്പൻ്റ മൊഴി കൂടി രേഖപ്പെടുത്തി കഴിഞ്ഞാൽ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിലെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കേസെടുത്ത് തുടരന്വേഷണം വേണമോ എന്ന് തീരുമാനിക്കുക. കത്ത് വ്യാജമായി നിർമ്മിച്ചതെന്നാണ് മേയർ ആര്യാ രാജേന്ദ്രനും ഓഫിസിലെ ജീവനക്കാരും മൊഴി നൽകിയത്. വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യത ഈ മൊഴികളിലുണ്ട്.

അതേസമയം, കത്ത് വിവാദത്തിൽ ആറാം ദിനവും പ്രതിഷേധങ്ങൾക്ക് അയവുണ്ടാകില്ല. യുവമോർച്ചയും മഹിളാ കോൺഗ്രസും ഇന്ന് കോർപ്പറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തും. യുഡിഎഫിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം തുടരുകയാണ്. മേയർ രാജിവെക്കുന്നത് വരെ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Story Highlights: crime branch will soon submit an inquiry report on the letter controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here