Advertisement

സുധാകരൻ രാഷ്ട്രീയ രംഗത്ത് അവസരവാദി, ആർഎസ്എസുകാരെ പ്രീതിപ്പെടുത്താൻ ശ്രമം; പി.ജയരാജൻ

November 10, 2022
1 minute Read

രാഷ്ട്രീയ രംഗത്ത് അവസരവാദിയാണ് കെ സുധാകരനെന്ന് പി ജയരാജൻ. ആർ എസ് എസുകാരെ പ്രീതിപ്പെടുത്താനാണ് സുധാകരന്റെ പ്രസ്താവനകൾ. അടിയന്തരാവസ്ഥ കാലത്ത് സുധാകരൻ സംസാരിച്ചത് ഇന്ദിരഗാന്ധിക്കെതിരായിട്ടാണ്. കേരളത്തിൽ ആർ.എസ്.എസ് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നു.
ഗവർണറെ ഉപയോഗിച്ചാണ് ഇതിന് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ മാർക്സിസ്റ്റ് വിരോധം വളർത്താനാണ് സുധാകരൻ്റെ ശ്രമമെന്ന് പി ജയരാജൻ ആരോപിച്ചു.

എ.ഐ.സി സി പ്രസിഡൻ്റിൻ്റ നിലപാടിന് വിരുദ്ധമായ നിലപാടാണ് സുധാകരന്നേറ്റത്.
ഗവർണറുടെ ജനാധിപത്യ വിരുദ്ധമായ സമീപനത്തെ എതിർക്കുന്നതിന് പകരം സ്വാഗതം ചെയ്യുകയാണ് സുധാകരൻ. ആദ്യം സുധാകരൻ്റെ മാനസിക അവസ്ഥയാണ് പരിശോധിക്കേണ്ടതെന്നും കോൺഗ്രസ് നേതൃത്വമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘ബിജെപിയിൽ പോകണമെന്ന് പറഞ്ഞിട്ടില്ല, പോകണം എന്ന് തോന്നിയാൽ ഞാൻ പോകും’ : കെ സുധാകരൻ

ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർ.എസ്.എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നൽകിയിട്ടുണ്ട്. മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും സുധാകരൻ പറഞ്ഞു.

Story Highlights: P Jayarajan Against K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top