Advertisement

മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മൂല പഠിക്കണോ? നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം; പുതിയ ഓഫറുമായി സുരാജ് വെഞ്ഞാറമൂട്

November 10, 2022
Google News 2 minutes Read

ജീവിതത്തില്‍ സക്‌സസ് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മുല പഠിക്കാം. ഓഫര്‍ മുന്നോട്ട് വെയ്ക്കുന്നത് വേറെ ആരും അല്ല, നടന്‍ സുരാജ് വെഞ്ഞാറമൂട് ആണ്.

അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മൂല പഠിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. നവംബര്‍ പതിനൊന്നിന് വിനീത് ശ്രീനിവാസന്‍ നായകനാവുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം ടിക്കറ്റെടുത്ത് കാണുക. നിങ്ങള്‍ക്കും മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മൂല പഠിക്കാം എന്നാണ് സുരാജ് പറയുന്നത്.

ചിത്രത്തിന്റെ വ്യത്യസ്തങ്ങളായ പ്രെമോഷന്‍ പരിപാടികള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന പ്രൊഫൈലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിനീത് ശ്രീനിവാസനാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണിയായി എത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.

Read Also: ഏറ്റവും ആസ്വദിച്ച് ചെയ്തത് ‘മുകുന്ദനുണ്ണി’യുടെ ഡബ്ബിംഗ്; വിനീത് ശ്രീനിവാസന്‍

സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, VFX : ഐറിസ് സ്റ്റുഡിയോ, ആക്സല്‍ മീഡിയ. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പി.ആര്‍.ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്.

Story Highlights: Suraj Venjaramoodu About Mukundan Unni Associates Movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here