Advertisement

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് അർജന്റീന; പൗലോ ഡിബാല ടീമിൽ

November 11, 2022
12 minutes Read

ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. പരിശീലകൻ ലയണൽ സ്‌കലോനിയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഏറെ ഊഹാപോഹങ്ങൾക്ക് ശേഷം പൗലോ ഡിബാലയെ ടീമിൽ ഉൾപ്പെടുത്തി. പരുക്കിൽ നിന്ന് മോചിതനായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്, ജുവാൻ ഫോയ്ത്തും ടീമിൽ ഇടംപിടിച്ചു. (Argentina World Cup squad)

പരുക്കിനെ തുടർന്ന് ഒക്ടോബർ ആദ്യം മുതൽ ഡിബാല എഎസ് റോമയിൽ കളിച്ചിരുന്നില്ല. സൗദി അറേബ്യയ്‌ക്കെതിരെയുള്ള മത്സരത്തിന് മുമ്പ് താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം. 35 കാരനായ മെസി തന്റെ അഞ്ചാം ലോകകപ്പിനാണ് ബൂട്ട് കെട്ടുന്നത്. കഴിഞ്ഞ വർഷം അർജന്റീനയെ കോപ്പ അമേരിക്ക കിരീടം നേടാൻ സഹായിച്ച പുതുമുഖങ്ങൾക്കൊപ്പം സഹ വെറ്ററൻമാരായ ഏഞ്ചൽ ഡി മരിയയും നിക്കോളാസ് ഒട്ടാമെൻഡിയും ഒപ്പമുണ്ടാകും.

Goalkeepers:
Emiliano Martinez (Aston Villa), Franco Armani (River Plate) and Geronimo Rulli (Villarreal)

Defenders:
Gonzalo Montiel (Sevilla), Nahuel Molina (Atletico Madrid), German Pezzella (Real Betis), Cristian Romero (Tottenham Hotspur), Nicolas Otamendi (Benfica), Lisandro Martinez (Manchester United), Juan Foyth (Villarreal), Nicolas Tagliafico (Olympique Lyonnais), Marcos Acuna (Sevilla)

Midfielders:
Leandro Paredes (Juventus), Guido Rodriguez (Real Betis), Enzo Fernandez (Benfica), Rodrigo De Paul (Atletico Madrid), Exequiel Palacios (Bayer Leverkusen), Alejandro Gomez (Sevilla), Alexis Mac Allister (Brighton & Hove Albion)

Forwards:
Paulo Dybala (AS Roma), Lionel Messi (Paris St Germain), Angel Di Maria (Juventus), Nicolas Gonzalez (Fiorentina), Joaquin Correa (Inter Milan), Lautaro Martinez (Inter Milan), Julian Alvarez (Manchester City).

Story Highlights: Argentina World Cup squad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top