ഖത്തർ ദേശീയ ടീമിൽ ഇനി മലയാളി പന്തു തട്ടും; നേട്ടം സ്വന്തമാക്കിയത് കണ്ണൂർ വളപട്ടണം സ്വദേശി തഹ്‌സിന്‍ മുഹമ്മദ് ജംഷിദ്

ചരിത്രത്തിലാദ്യമായി ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ മലയാളി ഇടംനേടി.17 കാരനായ കണ്ണൂർ വളപട്ടണം സ്വദേശി തഹ്‌സിന്‍ മുഹമ്മദ് ജംഷിദ് ആണ് ഈ അപൂർവനേട്ടം സ്വന്തമാക്കിയത്.. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഖത്തറിന്റെ 29 അംഗ ദേശീയ ടീമിലാണ് തഹ്‌സിന്‍ ഇടം പിടിച്ചത്.
കണ്ണൂര്‍ വളപട്ടണം സ്വദേശി ജംഷിദിന്റേയും ഷൈമയുടേയും മകനാണ്. ഖത്തറില്‍ ജനിച്ചുവളര്‍ന്ന തഹ്‌സിന്‍ ആസ്പയര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെയാണ് വളര്‍ന്നത്. ഖത്തര്‍ യൂത്ത് ടീമുകളിലും സ്റ്റാര്‍സ് ലീഗ് ക്ലബ്ബായ അല്‍ ദുഹൈല്‍ സീനിയര്‍ ടീമിലും ഇടം പിടിച്ചിരുന്നു. നിലവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
ജൂണ്‍ 11 ന് നടക്കുന്ന ലോകകപ്പ് – ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്കെതിരെ തഹ്‌സിന്‍ ഖത്തര്‍ ടീമില്‍ ബൂട്ടണിയും. ജൂണ്‍ ആറിന് അഫ്ഗാനിസ്ഥാനെതിരേയും തഹ്‌സിന്‍ മത്സരിക്കും.
Story Highlights : Malayali in Qatar football national team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here