Advertisement

ബ്രസൽസിൽ പൊലീസ് ഉദ്യോഗസ്ഥൻ കുത്തേറ്റു മരിച്ചു; ഭീകരാക്രമണമെന്ന് സംശയം

November 11, 2022
Google News 2 minutes Read

ബെൽജിയൻ തലസ്ഥാനമായ ബ്രസൽസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുത്തേറ്റു മരിച്ചു. ഭീകരാക്രമണമെന്ന് സംശയിക്കുന്ന സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 7.15 ഓടെ ബ്രസൽസ് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം നടന്ന ആക്രമണത്തിന് ശേഷം അക്രമിയെന്ന് സംശയിക്കുന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

‘പട്രോളിംഗിനിടെ ഒരാൾ കത്തിയുമായി ഉദ്യോഗസ്ഥനെ ആക്രമിച്ചു. തുടർന്ന് രണ്ട് ഉദ്യോഗസ്ഥർ കൂടുതൽ പൊലീസുകാരോട് സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. മറ്റൊരു പട്രോളിംഗ് ഉദ്യോഗസ്ഥൻ തന്റെ തോക്ക് ഉപയോഗിച്ച് അക്രമിയെ വെടിവച്ചു. പരിക്കേറ്റ രണ്ട് ഡിറ്റക്ടീവിനെയും അക്രമിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു’ – പൊലീസ് പറയുന്നു. ബെൽജിയൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച് ആക്രമി “അല്ലാഹു അക്ബർ” എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ്റെ കഴുത്തിലാണ് കുത്തേറ്റത്.

Story Highlights: Police officer stabbed in suspected Brussels terror attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here