Advertisement

ടി-20 ലോകകപ്പ് ഫൈനൽ മഴയിൽ മുങ്ങിയേക്കും; ഫൈനൽ ദിനത്തിലും റിസർവ് ദിനത്തിലും 95 ശതമാനം മഴസാധ്യത

November 11, 2022
Google News 1 minute Read

പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 ലോകകപ്പ് ഫൈനലിൽ മഴസാധ്യത. ഫൈനൽ ദിനത്തിലും റിസർവ് ദിനത്തിലും 95 ശതമാനം മഴസാധ്യതയാണ് മെൽബണിൽ പ്രവചിക്കപ്പെടുന്നത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഈ മാസം 13, ഞായറാഴ്ചയാണ് ഫൈനൽ. 14, തിങ്കളാഴ്ചയാണ് റിസർവ് ദിനം.

15 മുതൽ 25 വരെ മില്ലിമീറ്ററിൽ മഴ ലഭിക്കാൻ 95 ശതമാനം സാധ്യതയാണ് ഞായറാഴ്ച ഉള്ളത്. ഇടിമിന്നലും കനത്ത മഴയുമുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിസർവ് ദിനമായ തിങ്കളാഴ്ച 5 മുതൽ 10 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അന്നും 95 ശതമാനമാണ് മഴ സാധ്യത. പുതുക്കിയ നിയമം അനുസരിച്ച് 10 ഓവറെങ്കിലും കളി നടന്നെങ്കിൽ മാത്രമേ ഫലമുണ്ടാവൂ. ഇതിനുള്ള സാധ്യത വളരെ വിരളമാണ്.

ഞായറാഴ്ച കളി ആരംഭിച്ച് ഇടയ്ക്ക് മഴ പെയ്താൽ ബാക്കി മത്സരം തിങ്കളാഴ്ച നടത്തും. ഞായറാഴ്ച കളി ആരംഭിക്കുകയും ഓവറുകൾ വെട്ടിച്ചുരുക്കുകയും ചെയ്ത് പിന്നീട് മഴ പെയ്താൽ തിങ്കളാഴ്ച വീണ്ടും 20 ഓവർ വീതമുള്ള മത്സരം നടത്തും.

Story Highlights: t20 world cup final rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here