സ്‌കാനിംഗ് സെന്ററിൽ സ്വകാര്യ ദൃശ്യം പകർത്തൽ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ നേരത്തെ അറസ്റ്റിലായിരുന്നു. കൊല്ലം ചിതറ സ്വദേശി അംജിത്ത് അനിരുദ്ധനാണ് പിടിയിലായിരുന്നത്.(adoor scanning centre case veena george orders probe)
Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ
എം.ആർ.ഐ സ്‌കാനിംഗിനായി സ്‌കാനിംഗ് സെൻററിലെത്തിയ അടൂർ സ്വദേശിനിയായ യുവതിയുടെ ദൃശ്യങ്ങളാണ് പ്രതി പകർത്തിയിരുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് യുവതി സ്ഥാപനത്തിലെത്തിയത്. സ്‌കാനിങ്ങിനായി വസ്ത്രം മാറാനൊരുങ്ങവെ മുറിയിൽ മൊബൈൽ ഫോൺ കണ്ട യുവതി വിവരം പൊലീസിൽ അറിയിച്ചു. സ്ഥാപനത്തിലെത്തിയ പൊലീസിന്റെ ചോദ്യം ചെയ്യലിൽ റേഡിയോഗ്രാഫറായ അംജിത്ത് കുറ്റം സമ്മതിച്ചു. പ്രതിഷേധത്തെ തുടർന്ന് ലാബ് അടച്ചിരിക്കുകയാണ്.
Story Highlights: adoor scanning centre case veena george orders probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here