സംസ്ഥാന ശാസ്ത്രോത്സവം 2022; ആനിമേഷൻ വിഭാഗത്തിൽ എ ഗ്രേഡ് നേടി ആയുഷ് ദേവ്

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന ഐ ടി മേളയിൽ ആനിമേഷൻ വിഭാഗത്തിൽ എ ഗ്രേഡ് നേടി ആയുഷ് ദേവ്. ഹൈ സ്കൂൾ വിഭാഗം ആനിമേഷനാണ് ആയുഷ് ദേവ് എ ഗ്രേഡ് നേടിയത്. (ayush dev won a grade in animation on school science fest kerala)
എസ്എൻഡിപി എച്ച് എസ് എസ് ഉദയംപേരൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആയുഷ് ദേവ്.സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച് ആയുഷ് പങ്കെടുത്ത ആദ്യ മത്സരമായിരുന്നു ഇത്.
Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ
എറണാകുളം ജില്ലയിലും, തൃപ്പുണിത്തുറ സബ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനവും ആയുഷ് ദേവ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാന തല മത്സരത്തിലും (10 points , A ഗ്രേഡോടെ) ഒന്നാം സ്ഥാനം നേടി വിജയിച്ചു.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പാലക്കാട് ജില്ല ജേതാക്കളായി. മലപ്പുറത്തിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം കണ്ണൂർ ജില്ലയ്ക്കാണ്. മികച്ച സ്കൂളായി ഇടുക്കി ജില്ലയിലെ ഫാത്തിമ മാത സ്കൂൾ അവാർഡ് കരസ്ഥമാക്കി.
Story Highlights: ayush dev won a grade in animation on school science fest kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here