Advertisement

ഡോക്ടറെയും പൊലീസുകാരെയും അസഭ്യം വിളിച്ച സൈനികന് ഉപാധികളോടെ ജാമ്യം

November 12, 2022
Google News 3 minutes Read
Bail soldier insulted doctor policemen Pangode

പാങ്ങോട് സ്വകാര്യ ആശുപത്രിയിലെ അതിക്രമത്തിൽ സൈനികൻ വിമൽ വേണുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധി വിട്ടു പോകരുതെന്ന ഉപാധിയിലാണ് വിമൽ വേണുവിന് ജാമ്യം ലഭിച്ചത്. നെടുമങ്ങാട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡോക്ടറെ കയ്യേറ്റം ചെയ്തെന്നും വനിതാ ജീവനക്കാരെയും പൊലീസുകാരെയും അസഭ്യം വിളിച്ചുവെന്നുമാണ് ഇയാൾക്കെതിരായ കേസ്. ( Bail for soldier who insulted doctor and policemen ).

Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ

പൊലീസുകാരെ അസഭ്യം വിളിച്ച സൈനികനെതിരെ തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. കാലിൽ മുറിവുമായെത്തിയ ഇയാളാട് എന്ത് സംഭവിച്ചതാണെന്ന് ചോദിച്ചതിനായിരുന്നു അതിക്രമം നടത്തിയത്. ഭരതന്നൂർ സ്വദേശിയാണ് വിമൽ വേണു.

Story Highlights: Bail for soldier who insulted doctor and policemen Pangode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here