‘മരണപ്പെട്ട ബിജെപി പ്രവര്‍ത്തകനെ പോലും ട്രോളാനുള്ള കഥാപാത്രമാക്കി കെ സുരേന്ദ്രന്‍ മാറ്റി’; പിവി അന്‍വര്‍

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ വിമര്‍ശിച്ച് പി വി അന്‍വര്‍ എംഎല്‍എ. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ് എന്ന കുറിപ്പോടെ പരിഹാസ ചിത്രം സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. മരണപ്പെട്ട ബിജെപി പ്രവര്‍ത്തകനെപോലും പരിഹാസ കഥാപാത്രമാക്കി സുരേന്ദ്രന്‍ മാറ്റുകയാണെന്ന് അന്‍വര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.(pv anvar criticized k surendran)
പി വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘മരണപ്പെട്ട ബിജെപി പ്രവര്‍ത്തകനെ പോലും രാഷ്ട്രീയ എതിരാളികളെ ട്രോളാനുള്ള കഥാപാത്രമാക്കി മാറ്റി കെ സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക പേജില്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. സ്വാമി സന്ദീപാനന്ദ ഗിരിയെ ട്രോളാന്‍ വേണ്ടി, മരണമടഞ്ഞ ബിജെപി പ്രവര്‍ത്തകനെ കോമാളിയാക്കി ചിത്രീകരിക്കുന്ന ആ പോസ്റ്റിന്റെ അടിയില്‍ വന്ന് കൈ കൊട്ടുന്ന ആ കൂട്ടമാണ്, വര്‍ത്തമാനകാല കേരളത്തിലെ തലയില്‍ ചാണകം പേറുന്ന കഴുതകളുടെ ആകെ തുക. ഇമ്മാതിരി തോല്‍വികള്‍ ഉള്ളിടത്തോളം കാലം കേരളം ചാണകത്തില്‍ ചവിട്ടില്ല.ഉറപ്പ്’, പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് അക്രമികളില്‍ ഒരാളായ പ്രകാശിന്റെ സഹോദരന്‍ ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു. കേസില്‍ ഒരാഴ്ച മുമ്പാണ് പ്രകാശിന്റെ സഹോദരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.
തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമാണ് സഹോദരന്റെ വെളിപ്പെടുത്തല്‍.
Story Highlights: pv anvar criticized k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here