ആസിഡ് ആക്രമണത്തെ അതീജിവിച്ച വനിതകൾക്ക് ‘അന്താരാഷ്ട്ര പുസ്തകോത്സവ’ പുരസ്‌കാരവും തുകയും സമർപ്പിക്കുന്നു; ഷാരൂഖ് ഖാൻ

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ആവേശമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഗ്ലോബൽ ഐക്കൺ ഓഫ് സിനിമ ആൻഡ് കൾച്ചറൽ നരറേറ്റീവ് പുരസ്‌കാരം ഏറ്റുവാങ്ങാനായി എത്തിയതായിരുന്നു അദ്ദേഹം. ആസിഡ് ആക്രമണത്തെ അതീജിവിച്ച ധീര വനിതകൾക്ക് പുരസ്‌കാരവും അതിനൊപ്പമുള്ള തുകയും സമർപ്പിക്കുന്നതായി ഷാരൂഖ് ഖാൻ അറിയിച്ചു. ആയിരക്കണക്കിന് ആരാധകരാണ് താരത്തെ കാണാൻ ഷാർജ എക്സ്പോ സെന്ററിൽ തടിച്ചു കൂടിയത്.(shah rukh khan at sharjah international book fest)
Read Also: സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹാരമില്ല; മുസ്ലീം ലീഗ് ഭരിക്കുന്ന മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം
ഭൂഖണ്ഡങ്ങളിലുടനീളമുള്ള ഭാഷാ വ്യത്യാസങ്ങളെ മറികടക്കാൻ കഴിവുള്ള കലകളുടെയും സംസ്കാരത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. കലയും സംസ്‌കാരവും നമ്മെ വിഷ്വൽ ജേണലുകളിൽ എത്തിക്കുന്നതിലൂടെ സ്നേഹവും സമാധാനവും അനുകമ്പയും വർധിക്കുന്നു. ഷാർജ അന്താരാഷ്ട്ര പുസ്തകമേള പോലുള്ള ഇവന്റുകൾ രാഷ്ട്രങ്ങളുടെയും സംസ്കാരങ്ങളുടെയും മൂല്യങ്ങളിലൂടെ പരസ്പരം കഥകൾ പറയാനുള്ള വേദികളാണെന്നും ഷാരുഖ് പറഞ്ഞു.
ജീവിതത്തിൽ ചതിക്കണമെന്ന് തോന്നുന്ന ഘട്ടത്തിൽ പോലും വിശ്വസ്തരായിക്കണമെന്നും, മനസിൽ നന്മ സൂക്ഷിക്കണമെന്നും കൂട്ടിച്ചേർത്ത താരം അരമണിക്കൂറിലേറെ പുസ്തകമേളയിൽ കാണികളുമായി സംവദിച്ചു. ഷാർജ ബുക്ക് അതോറിറ്റി അധികൃതർ ഷാരുഖ് ഖാനെ ആദരിച്ചു.
Story Highlights: shah rukh khan at sharjah international book fest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here