Advertisement

തെലുങ്കാനയിലും സർക്കാർ ഗവർണ്ണർ പോര് രൂക്ഷം; 8 ബില്ലുകളിൽ ഗവർണ്ണർ ഒപ്പിട്ടത് ഒരു ബില്ലിൽ

November 12, 2022
Google News 2 minutes Read

തെലുങ്കാനയിലും സർക്കാർ ഗവർണ്ണർ പോര് രൂക്ഷം. നിയമസഭ പാസാക്കിയ 8 ബില്ലുകളിൽ ഗവർണ്ണർ ഒപ്പിട്ടത് ഒരു ബില്ലിൽ. സർവകലാശാലാ നിയമനവുമായ് ബന്ധപ്പെട്ട ബില്ല് അടക്കമുള്ള 7 ബില്ലുകളിലാണ് ഗവർണ്ണർ ഒപ്പിടാത്തത്. വിഷയം അടുത്ത ദിവസം സുപ്രിം കോടതിയിൽ ഉന്നയിക്കാനാണ് തെലുങ്കാന സർക്കാരിന്റെ നീക്കം ( Telangana Governor and government fight ).

സത്യവാചകം ചൊല്ലിയതിന് പിന്നാലെ ആരംഭിച്ചതാണ് തെലുങ്കാനയിൽ സർക്കാർ ഗവർണ്ണർ പോര്. നിയമസഭ പാസാക്കിയ 8 ബില്ലുകൾ എതാനും ആഴ്ചകൾക്ക് മുൻപാണ് രാജ്ഭവനിൽ എത്തിയത്. ജിഎസ്ടിയുമായ് ബന്ധപ്പെട്ട ബില്ല് ഒപ്പിട്ട് മടക്കിയതൊഴിച്ചാൽ മറ്റൊന്നിലും ഗവർണ്ണർ നടപടികൾ സ്വീകരിച്ചിട്ടില്ല. രാജ്ഭവനിലെ കോൾഡ് സ്റ്റോറേജിൽ ബില്ലുകൾ തുടരുന്നത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തെലുങ്കാന സർക്കാരിന് കനത്ത തിരിച്ചടിയാണ്. ഭരണഘടനാ ചുമതലകൾ പാലിക്കുന്നതിൽ ഗവർണ്ണർ പരാജയപ്പെടുന്നെന്നാണ് വിഷയത്തിൽ സർക്കാരിന്റെ നിലപാട്. തെലുങ്കാനയിലും സർവകലാശാലകളുടെ ചാൻസിലർ ഗവർണ്ണറാണ്.

സർവകലാശാലകളുമായ് ബന്ധപ്പെട്ട മൂന്ന് ബില്ലുകളും ചാൻസിലറായ തന്നോട് ചർച്ച ചെയ്യാതെ ഉള്ളതെന്ന് ഗവർണ്ണർ വിശദികരിക്കുന്നു. മറ്റുള്ള നാല് ബില്ലുകളിലെ ഉചിത താത്പര്യം വിശദികരിക്കാനും സർക്കാരിന് ആയിട്ടില്ലെന്നാണ് ഗവർണ്ണറുടെ പക്ഷം. പ്രശ്നം സങ്കീർണ്ണമായി മാറുന്ന പശ്ചാത്തലത്തിൽ വിഷയം ഉടൻ സുപ്രിം കോടതിയുടെ ശ്രദ്ധയിൽ എത്തിക്കാനാണ് സർക്കാർ നീക്കം.

മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെലുങ്കാന സന്ദർശിക്കുകയാണ്. എംഎൽഎമാരെ വാങ്ങാൻ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം ഉയർന്ന ശേഷം ആദ്യമായാണ് പ്രധാനമന്ത്രി തെലുങ്കാന സന്ദർശനം.

Story Highlights: Telangana Governor and government fight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here