Advertisement

വേരിഫിക്കേഷന് പണം ഈടാക്കില്ല; തീരുമാനം പിൻവലിച്ച് ട്വിറ്റർ

November 12, 2022
2 minutes Read
Twitter Suspends $8 Subscription Program After Fake Accounts Boom

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ. ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് നടപടി പിൻവലിച്ചത്. ( Twitter Suspends $8 Subscription Program )

പണം നൽകുന്ന എല്ലാവർക്കും വേരിഫിക്കേഷൻ ഇല്ലാതെ തന്നെ വേരിഫൈഡ് ബാഡ്ജ് നൽകിയതോടെയാണ് ട്വിറ്റർ പ്രശ്‌നത്തിലാകുന്നത്.

Read Also: ട്വിറ്റർ പെയ്ഡ് വേരിഫിക്കേഷൻ പ്രാബല്യത്തിൽ; ഇന്ത്യയിൽ ഉയർന്ന തുക

നിൻഡെൻഡോ ആണെന്ന് അവകാശപ്പെടുന്ന ഒരു അക്കൗണ്ടിൽ നിന്ന് നടുവിരൽ ഉയർത്തി നിൽക്കുന്ന മാരിയോയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടു. പ്രമുഖ ഫാർമ കമ്പനിയായ എലി ലില്ലിയാണെന്ന് അവകാശപ്പെടുന്ന അക്കൗണ്ട് ഇൻസുലിൻ ഇനി മുതൽ സൗജന്യമായി ലഭിക്കുമെന്ന് ട്വീറ്റ് ചെയ്തു. തുടർന്ന് യഥാർത്ഥ അക്കൗണ്ടിൽ നിന്ന് ഫാർമ കമ്പനി വാർത്ത തള്ളി രംഗത്ത് വന്നിരുന്നു.

ഇനി മുതൽ പാരഡി അക്കൗണ്ടുകളുടെ ബയോവിൽ ‘പാരഡി’ എന്ന് എഴുതിയിരിക്കണമെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.

Story Highlights: Twitter Suspends $8 Subscription Program

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top