ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹിയിലും സമീപസംസ്ഥാനങ്ങളിലും നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിക്ക് പുറമേ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അയല്‍രാജ്യത്ത് ആറ് പേര്‍ മരിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് ദിവസത്തിനിടെ നേപ്പാളില്‍ അഞ്ചാം തവണയാണ് ഭൂചലനമുണ്ടാകുന്നത്. (Earthquake tremors felt in Delhi and other parts of North India)
രാത്രി എട്ടേകാലോടെയാണ് ഡല്‍ഹിയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് സെക്കന്റോളം ശക്തമായ ഭൂചലനം നീണ്ടുനിന്നു. നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. ഭൂകമ്പത്തിന്റെ ആഴം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണെന്നും എന്‍സിഎസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഉത്തരാഖണ്ഡിലെ പിത്തോരഗഢിന് സമീപം ഹിമാലയന്‍ മേഖലയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ചൊവ്വാഴ്ച രാത്രി ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, എന്നിവിടങ്ങളിലെല്ലാം ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും പ്രകമ്പനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
Story Highlights: Earthquake tremors felt in Delhi and other parts of North India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here