‘പരിശോധിച്ച ശേഷം ഓര്‍ഡിനന്‍സുകള്‍ രാഷ്ട്രപതിക്ക് അയക്കും’; നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് തന്നെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സുകള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങള്‍ പറയുന്ന ഓര്‍ഡിനന്‍സുകള്‍ താന്‍ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഹൗസില്‍ വച്ച് പറഞ്ഞു. തനിക്കെതിരായ നീക്കത്തില്‍ താന്‍ തന്നെ വിധികര്‍ത്താവാവില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. (governor said he will forward ordinance to president of india)
ഓര്‍ഡിനന്‍സുകള്‍ രാജ്ഭവനില്‍ എത്തിയത് താന്‍ അറിഞ്ഞില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. മാധ്യമവാര്‍ത്തകള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. ഓര്‍ഡിനന്‍സുകള്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഓര്‍ഡിനന്‍സുകള്‍ പരിശോധിച്ച ശേഷം മാത്രമേ രാഷ്ട്രപതിക്ക് അയക്കൂ. നിയമപരമായി നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം എങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്ന പ്രതീക്ഷ സര്‍ക്കാരിനില്ല. പകരം രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ സുപ്രിംകോടതിയെ സമീപിക്കുകയും നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയുമാകും സര്‍ക്കാര്‍ നീക്കം. ഇതിനുള്ള നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കലാമണ്ഡലം കല്‍പ്പിത സര്‍വകാശാല ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കിയതോടെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് നിയമോപദേശം. ചാന്‍സിലര്‍ നിയമനം സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് എന്നതാണ് പ്രധാന കാരണം.
Story Highlights: governor said he will forward ordinance to president of india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here