Advertisement

ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ശക്തരായ എഫ്സി ഗോവയെ നേരിടും

November 13, 2022
1 minute Read

ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ശക്തരായ എഫ്സി ഗോവയെ നേരിടും. കൊച്ഛി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഗോവ. മത്സരം കടുത്തതായിരിക്കുമെങ്കിലും ടീമിന്റെ കരുത്ത് കാണിക്കാനുള്ള അവസരമാണെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ഹോംഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ സീസണിൽ തകർത്തു മുന്നേറുന്ന ഗോവയുമായുള്ള മത്സരം അത്ര എളുപ്പമാകില്ല. അഞ്ച് മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. മൂന്ന് തുടർതോൽവികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിൽ കളത്തിലിറങ്ങുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന എവേ മത്സരത്തിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ജയം. ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയിൽ വിജയിച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് തുടരെ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു. പിന്നീടായിരുന്നു നോർത്ത് ഈസ്റ്റിനെതിരായ ജയം.

രണ്ട് ജയത്തോടെ ആറ് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയിൽ ഏഴാമതാണ്. 4 മത്സരങ്ങളിൽ 3 ജയവും ഒരു തോൽവിയുമായി പട്ടികയിൽ നാലാമതാണ് ഗോവ. ഹൈദരാബാദിനോട് മാത്രമാണ് ഗോവ തോൽവി വഴങ്ങിയിട്ടുള്ളത്. ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ ജയമല്ലാതെ മറ്റൊന്നും ബ്ലാസ്റ്റേഴ്സിന് മുന്നിലില്ല.

Story Highlights: kerala blasters fc goa isl today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top