Advertisement

ലോക്കി ഫെർഗൂസനും റഹ്‌മാനുള്ള ഗുർബാസും ഗുജറാത്ത് വിട്ടു; ഇനി കൊൽക്കത്തയിൽ

November 13, 2022
2 minutes Read

ന്യൂസീലൻഡ് പേസർ ലോക്കി ഫെർഗൂസനും അഫ്ഗാനിസ്താൻ വിക്കറ്റ് കീപ്പർ റഹ്‌മാനുള്ള ഗുർബാസും ഗുജറാത്ത് ടൈറ്റൻസ് വിട്ടു. ഇരുവരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കാണ് എത്തിയത്. കഴിഞ്ഞ സീസണിൽ ഗുജറാത്തിനായി 13 മത്സരങ്ങൾ കളിച്ച ഫെർഗൂസൻ 12 വിക്കറ്റാണ് നേടിയത്. ജേസൻ റോയ്ക്ക് പകരം ഗുജറാത്തിലെത്തിയ ഗുർബാസ് ഒരു കളി കളി പോലും കളിച്ചിരുന്നില്ല. (Lockie Ferguson Rahmanullah Gurbaz)

Read Also: പൊള്ളാർഡ് ഇനി മുംബൈ ജഴ്സി അണിയില്ല; ഫ്രാഞ്ചൈസി റിലീസ് ചെയ്തത് അഞ്ച് താരങ്ങളെ

ഓസീസ് പേസർ ജേസൻ ബെഹ്റൻഡോർഫ് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൽ തിരികെയെത്തിയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നണ് താരം മുംബൈയിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ ലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ആർസിബി ബെഹ്റൻഡോർഫിനെ ടീമിലെത്തിച്ചത്. എന്നാൽ, താരം ഒരു മത്സരത്തിലും കളിച്ചിരുന്നില്ല.

2018 മുതൽ 2020 മുംബൈ ഇന്ത്യയിലുണ്ടായിരുന്ന ബെഹ്റൻഡോർഫ് 2019ൽ അഞ്ച് മത്സരങ്ങൾ കളിച്ച് അത്ര തന്നെ വിക്കറ്റുകൾ നേടിയിരുന്നു. 2021ൽ താരം മുംബൈ വിട്ട് ചെന്നയിലെത്തിയെങ്കിലും കളിച്ചില്ല. ഓസ്ട്രേലിയക്കായി 9 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 7 വിക്കറ്റ് നേടിയിട്ടുണ്ട്.

ഈ മാസം 15നാണ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി. അടുത്ത സീസണു മുന്നോടി ആയുള്ള മിനി ലേലം ഡിസംബർ 23ന് കൊച്ഛിയിൽ നടക്കും.

വരുന്ന ഐപിഎൽ സീസണു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് റിലീസ് ചെയ്തത് മൂന്ന് താരങ്ങളെയെന്ന് റിപ്പോർട്ട്. ഇംഗ്ലീഷ് പേസർ ക്രിസ് ജോർഡൻ, ന്യൂസീലൻഡ് പേസർ ആദം മിൽനെ, ന്യൂസീലൻഡ് ഓൾറൗണ്ടർ മിച്ചൽ സാൻ്റ്നർ എന്നിവരെയാണ് ചെന്നൈ റിലീസ് ചെയ്തത്. മാനേജ്മെൻ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ടീം വിടുമെന്ന് കരുതപ്പെട്ടിരുന്ന സ്റ്റാർ പ്ലയർ രവീന്ദ്ര ജഡേജയെ എംഎസ് ധോണിയുടെ നിർദ്ദേശപ്രകാരം നിലനിർത്തിയെന്നും റിപ്പോർട്ടുണ്ട്.

Read Also: ജഡേജ തുടരും; ചെന്നൈ റിലീസ് ചെയ്തത് മൂന്ന് താരങ്ങളെ

അതേസമയം, മുംബൈ ഇന്ത്യൻസ് ജഴ്സിയിലെ സുപ്രധാന താരങ്ങളിൽ ഒരാളായ വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് ഇനി ടീമിൽ കളിക്കില്ല. വരുന്ന ഐപിഎൽ സീസണു മുന്നോടിയായി പൊള്ളാർഡിനെ മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. പൊള്ളാർഡിനൊപ്പം വിൻഡീസ് ഓൾറൗണ്ടർ ഫാബിയൻ അലൻ, ഇംഗ്ലണ്ട് പേസർ തൈമൽ മിൽസ്, ഇന്ത്യൻ താരങ്ങളായ മായങ്ക് മാർക്കണ്ഡെ, ഹൃതിക് ഷോകീൻ എന്നിവരെയും മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ട്. മലയാളി താരം ബേസിൽ തമ്പിയെ ടീം നിലനിർത്തി എന്നത് ശ്രദ്ധേയമാണ്.

Story Highlights: Lockie Ferguson Rahmanullah Gurbaz KKR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top