ടി20യില്‍ പാകിസ്താന്‍ ജയിക്കുമെന്ന് ഒമര്‍ ലുലു; കമന്റ് ബോക്സില്‍ ബെറ്റ്, 5 ലക്ഷം കൊടുക്കണമെന്ന് സോഷ്യല്‍ മീഡിയ

ടി20 ലോകകപ്പ്് കിരീടത്തില്‍ ഇംഗ്ലണ്ട് മുത്തമിട്ടതിന് പിന്നാലെ ലോകകപ്പ് വിജയിയെ പ്രവചിച്ചുകൊണ്ടുള്ള സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പാകിസ്താന്‍ വിജയിക്കുമെന്ന ഒമര്‍ ലുലുവിന്റെ പോസ്റ്റിന് ചുവടെ നിധിന്‍ നാരായണന്‍ എന്നയാള്‍ ഇംഗ്ലണ്ട് ജയിക്കുമെന്നും ധൈര്യമുണ്ടെങ്കില്‍ 5 ലക്ഷത്തിന് ബെറ്റ് വയ്ക്കാമെന്നുമായിരുന്നു കമന്റ് ചെയ്തത്. ഈ കമന്റിന് മറുപടിയായി ഒമര്‍ ലുലു ബെറ്റ് സമ്മതിക്കുകയും ചെയ്തിരുന്നു.(omar lulu facebook post t20 world cup)
ഗംഭീരം ആവട്ടെ ഇന്നത്തെ മത്സരമെന്നും പാകിസ്താന്‍ ജയിക്കുമെന്നുമായിരുന്നു ഒമര്‍ ലുലുവിന്റെ പോസ്റ്റ്. ഇംഗ്ലണ്ട് ജയിച്ചതോടെ നിരവധി പേരാണ് ഈ കമന്റിന് ചുവടെ രസകരമായ അഭിപ്രായങ്ങളുമായി എത്തുന്നത്. മത്സരം കഴിഞ്ഞതോടെ ‘അതെ പണി പാളി ഗുയ്‌സ്. ഇംഗ്ലണ്ടിന് നല്ല സമയം’ എന്ന് മറ്റൊരു പോസ്റ്റും ഒമര്‍ ലുലു പങ്കുവച്ചിട്ടുണ്ട്.
ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും സാം കുറാനുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പികള്‍. ഫൈനലില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ചരിത്രത്തില്‍ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റില്‍സ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്.
ബെന്‍ സ്റ്റോക്സ്, സാം കുറാന്‍, ആദില്‍ റഷീദ് എന്നിവരായിരുന്നു ഫൈനലിലെ താരങ്ങള്‍. പാക്ക് ബൗളര്‍മാരുടെ തീ തുപ്പും പന്തുകള്‍ക്ക് മുന്നില്‍ പതറാതെ നിന്ന സ്റ്റോക്‌സ് ടി20 ഐ ക്രിക്കറ്റിലെ തന്റെ ആദ്യ അര്‍ധസെഞ്ചുറി രേഖപ്പെടുത്തി. 49 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. ട്വന്റി20യില്‍ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരാകുന്നത്. ഇതിന് മുമ്പ് 2010ലും ടീം ടി20 ചാമ്പ്യന്മാരായി.
Read Also: ഇംഗ്ലണ്ട് ടി20 ചാമ്പ്യന്മാർ, പാക്ക് പരാജയം 5 വിക്കറ്റിന്
പാകിസ്താന്‍ കഠിനമായി പൊരുതിയെങ്കിലും സ്ലോഗ് ഓവറുകളില്‍ ഷഹീന്‍ അഫ്രീദി പരുക്ക് മൂലം പിന്മാറിയത് തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 8 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ ഇംഗ്ലണ്ട് തളച്ചു. പാക്ക് നിരയില്‍ ഷാന്‍ മസൂദ് (28 പന്തില്‍ 38), ക്യാപ്റ്റന്‍ ബാബര്‍ അസം (28പന്തില്‍ 32), ഷദാബ് ഖാന്‍ (14 പന്തില്‍ 20) എന്നിവര്‍ മാത്രമാണ് ചെറുത്തുനിന്നത്. മുഹമ്മദ് റിസ്‌വാന്‍ (14 പന്തില്‍ 15) ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. ഇന്നിങ്‌സില്‍ മൊത്തം പിറന്നത് രണ്ടു സിക്‌സറുകള്‍ മാത്രം.
നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സാം കറനും 22 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദില്‍ റഷീദുമാണ് ഇംഗ്ലീഷ് ബൗളിങ്ങില്‍ തിളങ്ങിയത്. ക്രിസ് ജോര്‍ഡാന്‍ 27 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു.
Story Highlights: omar lulu facebook post t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here