ഖാര്‍ഗെയ്‌ക്കെതിരെ വോട്ടുചെയ്തവര്‍ വൈകാതെ ബിജെപിയിലെത്തുമെന്ന് അസം മുഖ്യമന്ത്രി; കുറിക്കുകൊള്ളുന്ന മറുപടിയുമായി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ വോട്ടുചെയ്തവര്‍ വൈകാതെ ബിജെപിയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് മറുപടിയുമായി ശശി തരൂര്‍. ശശി തരൂരിന് വോട്ടുചെയ്യാന്‍ ധൈര്യം കാണിച്ച നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നായിരുന്നു ശര്‍മ്മയുടെ പരിഹാസം. എന്നാല്‍ ധൈര്യമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്നും പോരാടാന്‍ ധൈര്യമില്ലാത്തവര്‍ക്കാണ് ബിജെപിയില്‍ ചേരണമെന്ന് തോന്നുകയെന്നും തരൂര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. (On Himanta Sarma’s prediction on 1,000 Congress delegates, Shashi Tharoor responds)
ആഭ്യന്തര തെരഞ്ഞെടുപ്പ് എന്ന് വിളിക്കപ്പെടുന്ന പ്രക്രിയയുടെ ഫലമെല്ലാം വോട്ടെണ്ണലിന് മുന്‍പ് തന്നെ നിശ്ചയിച്ചിരുന്നതാണെന്ന് ഉള്‍പ്പെടെ ശര്‍മ്മ പരിഹസിച്ചിരുന്നു. എന്നാല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആയിരത്തോളം പേര്‍ ശശി തരൂരിന് വോട്ടുചെയ്തു. ഇങ്ങനെ ധൈര്യം കാണിച്ച നേതാക്കള്‍ വൈകാതെ ബിജെപിയിലേക്ക് വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കവേയായിരുന്നു കോണ്‍ഗ്രസിന് നേരെ അദ്ദേഹത്തിന്റെ പരിഹാസം.
Story Highlights: On Himanta Sarma’s prediction on 1,000 Congress delegates, Shashi Tharoor responds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here