Advertisement

കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ സ്വകാര്യവത്ക്കരണ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; ബിഎംഎസിന്റെ പാര്‍ലമെന്റ് മാര്‍ച്ച് 17ന്

November 14, 2022
Google News 1 minute Read
bms parliament march nov 17

കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ സ്വകാര്യവത്ക്കരണ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ചിനൊരുങ്ങി ബിഎംഎസ് (ഭാരതീയ മദ്‌സൂര്‍ സംഘ്). വിവിധ മേഖലകളില്‍ തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നംവബര്‍ 17നാണ് ബിഎംഎസ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
തൊഴിലാളികളോടും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോടുമുള്ള കാഴ്ചപ്പാടുകളും സമീപനങ്ങളും മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് പരിപാടിയുടെ ഉദ്ദേശമെന്ന് ബിഎംഎസ് പ്രതികരിക്കുന്നു.

നവംബര്‍ 17 വെള്ളിയാഴ്ച ജന്ദര്‍ മന്ദറില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. 17ന് രാവിലെ മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് മാര്‍ച്ച്. കേരളത്തിലെ ബാങ്കുകളുള്‍പ്പെടെയുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സാന്നിധ്യം മാര്‍ച്ചിലുണ്ടാകുമെന്ന് ബിഎംഎസ് ജനറല്‍ സെക്രട്ടറി ഓഫ് പബ്ലിക് സെക്ടര്‍ പി കെ സത്യന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അഞ്ഞൂറിലധികം ജനങ്ങള്‍ കേരളത്തില്‍ നിന്ന് മാര്‍ച്ചില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 25000ത്തോളം പേരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനാണ് ബിഎംഎസ് ലക്ഷ്യമിടുന്നത്.

Read Also: പ്രതിഷേധം ശക്തമാകുന്നു: ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം

പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സ്വകാര്യവത്ക്കരണം മാത്രമാണെന്ന നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. തൊഴില്‍ നിയമ പരിഷ്‌കാരങ്ങളുടെ പേരില്‍ സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും എല്ലാ തലങ്ങളിലും എല്ലാത്തരം വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും മിനിമം വേതനം നടപ്പാക്കണമെന്നും അസംഘടിത മേഖലയിലെ തൊഴിലാളി ക്ഷേമനിധിയിലേക്ക് ഫണ്ട് വര്‍ദ്ധിപ്പിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെടുന്നു

Story Highlights: bms parliament march nov 17

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here