Advertisement

ഇന്ന് ശിശുദിനം; പ്രിയപ്പെട്ട ചാച്ചാജിയുടെ സ്മരണയില്‍ രാജ്യം

November 14, 2022
Google News 2 minutes Read

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമ പുതുക്കി ഇന്ന് രാജ്യമെമ്പാടും ശിശുദിനാഘോഷ പരിപാടികൾ നടക്കും. സ്‌കൂളുകൾ കേന്ദ്രീകരിച്ച് റാലികൾ, ചിത്രരചന, പ്രസംഗം, ഉപന്യാസ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.ജവഹർലാല്‍ നെഹ്രുവിന്‍റെ 133-ാം ജന്മദിനമാണ്. രാജ്യം ശിശുദിനമായാണ് നെഹ്രുവിന്‍റെ ജന്മദിനം കൊണ്ടാടുന്നത്. രാഷ്ട്രശില്‍പികളിലൊരാളായ നെഹ്രുവിന്‍റെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്.(childrens day celebrated on november 14 in india)

അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി , രാഷ്ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനായ നെഹ്രു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ‍ നിർണായക പങ്കുവഹിച്ച ആളായാണ് വിലയിരുത്തപ്പെടുന്നത്.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

സമര പരമ്പരകളിലൂടെ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്താൻ ജനാധിപത്യ മതേതരരാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ സാധിക്കൂവെന്ന് നെഹ്രു വിശ്വസിച്ചു. 1964-ല്‍ നെഹ്രുവിന്‍റെ മരണശേഷമാണ് ദേശീയതലത്തില്‍ നവംബർ 14 ശിശുദിനമായി ആചരിച്ച് തുടങ്ങിയത്. ചാച്ചാജിയുടെ വേഷമണിഞ്ഞും പനിനീര്‍പ്പൂ നെഞ്ചോടു ചേര്‍ത്തും രാജ്യത്ത് കുട്ടികൾ ശിശുദിനം ആചരിക്കുന്നു.

Story Highlights: childrens day celebrated on november 14 in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here