മതിയായ തെളിവുകളായില്ല; കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത പി ആര്‍ സുനുവിനെ വിട്ടയച്ചു

തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര്‍ സുനുവിനെ വിട്ടയച്ചു. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മതിയായ തെളിവുകളില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ( ci PR Sunu who was in custody in gang-rape case released)
നാളെ രാവിലെ പത്ത് മണിക്ക് വീണ്ടും ഹാജരാകാന്‍ അന്വേഷണസംഘം പി ആര്‍ സുനുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഇന്നലെയാണ് പി ആര്‍. സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. സിഐയെ കൂടാതെ മറ്റ് നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയുടെ വീട്ടുജോലിക്കാരി വിജയലക്ഷ്മി, ഭര്‍ത്താവിന്റെ സുഹൃത്ത് ശശി, ക്ഷേത്രം ജീവനക്കാരനായ അഭിലാഷ് , മറ്റൊരു പ്രതിയായ രാജീവ് എന്നിവരാണ് കസ്റ്റഡിയിലുളളത്.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
കഴിഞ്ഞ മെയ് മാസം തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് പൊലീസുകാരന്‍ പ്രതിയായ കേസിന് ആസ്പദമായ സംഭവം നടന്നത്. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കേസില്‍ സിഐ അടക്കം നാല് പ്രതികളാണ് ഉള്ളത്. സിഐ മൂന്നാം പ്രതിയാണ്. യുവതിയുടെ ഭര്‍ത്താവ് ഒരു കേസില്‍ ജയിലില്‍ കഴിയുകയാണ്.
Story Highlights: ci PR Sunu who was in custody in gang-rape case released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here