Advertisement

‘കോൺഗ്രസിന് കുത്തി വോട്ട് പാഴാക്കരുത്, പകരം എഎപിയെ വിജയിപ്പിക്കണം’; കെജ്‌രിവാൾ

November 14, 2022
Google News 2 minutes Read

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് നൽകി വിലയേറിയ വോട്ടുകൾ പാഴാക്കരുതെന്ന് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നാലഞ്ചു സീറ്റുകൾ മാത്രമേ ലഭിക്കൂ. കോൺഗ്രസിന് പകരം എഎപിക്ക് വോട്ട് ചെയ്യണമെന്നും കെജ്‌രിവാൾ അഭ്യർത്ഥിച്ചു.

‘കോൺഗ്രസിന്റെ വോട്ട് വിഹിതം 13 ശതമാനത്തിൽ താഴെയാകുമെന്നും, 4-5 സീറ്റുകൾ ലഭിക്കുമെന്നുമാണ് എന്റെ കണക്കുകൂട്ടൽ. എഎപിയും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണിത്. കോൺഗ്രസിന് വോട്ട് നൽകി വെറുതെ വോട്ടുകൾ പാഴാക്കരുത്, പകരം നിങ്ങളുടെ കുട്ടികൾക്കും കുടുംബത്തിനും പ്രതീക്ഷ നൽകുന്ന എഎപിക്ക് വോട്ട് ചെയ്യണം’ – അഹമ്മദാബാദിൽ എത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് പൂർണമായും തകരുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആരും കോൺഗ്രസിന് വോട്ട് ചെയ്യാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഒരു വിഭാഗം 27 വർഷത്തെ ബിജെപി ദുർഭരണത്തിൽ നിരാശരായതിനാൽ അവർക്ക് വോട്ട് ചെയ്യാൻ താൽപ്പര്യപ്പെടുന്നില്ല. കോൺഗ്രസിനെ കൂടുതൽ വെറുക്കുകയും നിസഹായതയിൽ ഭരണകക്ഷിക്ക് വോട്ട് ചെയ്യേണ്ടി വന്നവരുമുണ്ട്’ സംസ്ഥാനത്ത് രണ്ട് തരം വോട്ടർമാരുണ്ടെന്ന് ചൂണ്ടിക്കാട്ടി കെജ്‌രിവാൾ പറഞ്ഞു.

Story Highlights: Don’t Waste Votes On Congress In Gujarat Election: Arvind Kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here