ആം ആദ്മി പാര്‍ട്ടി സീറ്റ് നല്‍കിയില്ല; വൈദ്യുതി ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മുന്‍ കൗണ്‍സിലര്‍

അടുത്ത മാസം നടക്കുന്ന ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലറുടെ ആത്മഹത്യാ ഭീഷണി. എഎപി കൗണ്‍സിലര്‍ ഹസീബ് ഉല്‍ ഹസനാണ് വൈദ്യുതി ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പാര്‍ട്ടി ടിക്കറ്റുകള്‍ ആം ആദ്മി പാര്‍ട്ടി രണ്ട് മുതല്‍ മൂന്ന് കോടി വരെ രൂപയ്ക്ക് വിറ്റതായും ഇദ്ദേഹം ആരോപിച്ചു. (Former AAP councilor climbs electricity tower in protest delhi )
കിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് മെട്രോ സ്‌റ്റേഷന് മുന്നിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മെട്രോ സ്‌റ്റേഷന് മുന്നിലുള്ള ഹൈ ടെന്‍ഷന്‍ വൈദ്യുതി ടവറിന് മുകളില്‍ കയറിയായിരുന്നു എഎപി നേതാവിന്റെ ആത്മഹത്യാ ഭീഷണി. അതിഷി, ദുര്‍ഗേഷ് പഥക്, സഞ്ജയ് സിംഗ് എന്നിവരെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ടായിരുന്നു ഹസീബ് ഉല്‍ ഹസന്റെ ഭീഷണി.
ഇത് ആഘോഷിക്കേണ്ടതാണോ?; 26 ഗര്‍ഭഛിദ്രങ്ങള്‍ക്കൊടുവില്‍ അമ്മയായ യുവതിയുടെ അനുഭവത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചRead Also:
തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിലപ്പെട്ട രേഖകള്‍ കൈക്കലാക്കിയെന്നും പിന്നീട് സീറ്റ് ഇല്ലെന്ന് ഉറപ്പായപ്പോള്‍ അവ തിരികെ ചോദിച്ചപ്പോള്‍ നല്‍കാന്‍ വിസമ്മതിച്ചെന്നും ഹസീബ് ഉല്‍ ഹസന്‍ ആരോപിച്ചു. ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെ എഎപിയുടെ മുതിര്‍ന്ന നേതാക്കളുടെ കൈയിലാണ് ഇപ്പോളുള്ളതെന്നും അദ്ദേഹം പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എഎപി നേതാക്കളായിക്കും മരണത്തിന് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി അനുനയിപ്പിച്ചാണ് ഹസീബ് ഉല്‍ ഹസനെ താഴെയിറക്കിയത്.
Story Highlights: Former AAP councilor climbs electricity tower in protest delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here