നാളുകളായി തർക്കം, മഹാരാഷ്ട്രയിൽ യുവാവ് പിതാവിനെ അടിച്ചുകൊന്നു

മഹാരാഷ്ട്രയിൽ പിതാവിനെ മകൻ അടിച്ചുകൊന്നു. 60 വയസുകാരനെ പ്ലൈവുഡ് സ്ലാബ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അച്ഛനും മകനും തമ്മിൽ നാളുകളായി തർക്കം നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
താനെ ജില്ലയിലെ അംബർനാഥ് പട്ടണത്തിൽ ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. പ്രതി തന്റെ പിതാവ് ദേവിദാസ് സൂര്യവംശിയെ പ്ലൈവുഡ് സ്ലാബ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തു. പൊലീസെത്തി തദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇരയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരമുള്ള കുറ്റം പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Story Highlights: Man Beats Father To Death Over Long-Standing Dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here