ഉടുമുണ്ടുരിഞ്ഞ് മുഖത്തേക്കെറിഞ്ഞ് പീഡനം; ‘സ്ഫടികം വിഷ്ണു’ പിടിയിൽ

ഉടുമുണ്ട് ഉരിഞ്ഞ് സ്ത്രീകളുടെ മുഖത്തേക്ക് എറിഞ്ഞിട്ട് ക്രൂരപീഡനത്തിനിരയാക്കുന്ന യുവാവ് പിടിയിൽ. പലപ്പോഴും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകൾക്ക് നേരെയാണ് ഇയാളുടെ അക്രമം ഉണ്ടാവുക. സ്ഫടികം സിനിമയിലെ ശൈലിയിൽ സ്വന്തം ഉടുമുണ്ടുരിയുന്നതിനാൽ ഇയാൾ ‘സ്ഫടികം വിഷ്ണു’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നലെയാണ് ഇയാളെ പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്.
ജോലി കഴിഞ്ഞും മറ്റും മടങ്ങി പോകുന്ന സ്ത്രീകൾ ആളൊഴിഞ്ഞ പ്രദേശത്ത് എത്തുമ്പോൾ സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ഇവരെ പീഡനത്തിന് ഇരയാക്കുകയാണ് വിഷ്ണുവിൻ്റെ രീതി. ഇത്തരത്തിൽ ആക്രമണമേറ്റ വീട്ടമ്മയുടെ പരാതിയിൽ കൊടുമ്പ് സ്വദേശി വിഷ്ണുവിനെതിരെ പാലക്കാട് സൗത്ത് പോലീസ് കേസെടുക്കുകയും അവർ അന്വേഷണം നടത്തുകയുമായിരുന്നു. ഇതേ തുടർന്നാണ് വിഷ്ണു പിടിയിലായത്. നിരവധി ഇടങ്ങളിൽ സമാനമായ രീതിയിൽ ഇത്തരത്തിലുള്ള കൃത്യം ഇയാൾ നടത്തിയതായി പൊലീസ് കരുതുന്നുണ്ട്.
Story Highlights: man rape palakkad arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here