‘കുഞ്ഞ് പ്രശ്നങ്ങൾ പെരുപ്പിച്ച് കാണിക്കുന്നു’ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു : മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റങ്ങള്‍ ചെറുക്കണം. സഹകരണ മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പരിഷ്കാരങ്ങളിൽ ദുരുദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സഹകരണ ബാങ്കുകൾ കാർഷിക മേഖലയ്ക്ക് തന്നെ പ്രാധാന്യം നൽകണം. അതിന് ശേഷമാകണം മറ്റെന്തും.(pinarayi vijayan blames central govt cooperative sector policies)
കേരളത്തിൽ ബാങ്കിംഗ് സംസ്കാരം വളർത്തിയത് സഹകരണ സംഘങ്ങളും ബാങ്കുകളുമാണ്.രാജ്യത്തെ എല്ലാ ജനാധിപത്യ ബദലുകളെയും കേന്ദ്രം ദുർബലമാക്കുകയാണ്. സഹകരണ മേഖലയിലേക്കുള്ള കടന്നുകയറ്റം ഇതിന്റെ ഭാഗമാണ്.കേന്ദ്ര സർക്കാരിന്റെ പല നടപടികളും ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
സഹകരണ മേഖലയിലെ കുഞ്ഞ് പ്രശ്നങ്ങൾ പോലും പെരുപ്പിച്ച് കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ബാങ്കിങ് മേഖലയിൽ എന്തൊക്കെ തട്ടിപ്പ് നടന്നാലും അതിനെ കേന്ദ്രസർക്കാർ ഗൗനിക്കുന്നില്ല. സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന ഒന്നും ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Story Highlights: pinarayi vijayan blames central govt cooperative sector policies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here