‘ഇത്ര പെട്ടന്ന് ഗ്രഹനില മാറാന്‍ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റര്‍’; ജി സുധാകരനെ പരിഹസിച്ച് അബ്ദുറബ്

സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ അബ്ദുറബ്. ‘ഇത്ര പെട്ടന്ന് ഗ്രഹനില മാറാന്‍ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റര്‍ ജീ’ എന്നാണ് അബ്ദുറബിന്റെ പരിഹാസം.ജി സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു കൊണ്ടായിരുന്നു അബ്ദുറബിന്റെ ചോദ്യം. (pk abdurabb mocks g sudhakaran)
ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ലെന്നും രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നതെന്നും ജി സുധാകരന്‍ പ്രതികരിച്ചിരുന്നു. ലോകത്ത് ജ്ഞാനവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം ജ്യോതിഷത്തിനും പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ട് പോകണമെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതി, കുട്ടികള്‍ ജനിച്ചു വീഴുന്ന സമയത്തെ ഗ്രഹനില അയാളുടെ ജീവിതത്തെ ബാധിക്കും.ലോകത്ത് ജ്ഞാതവും, അജ്ഞാതവുമായ കാര്യങ്ങളുണ്ട്, അജ്ഞാതമായവ നില നില്‍ക്കുവോളം കാലം ജ്യോതിഷവും നില നില്‍ക്കും.കോണ്‍ഗ്രസുകാരനേതാ, കമ്മ്യൂണിസ്റ്റുകാരനേതാ തിരിച്ചറിയാന്‍ പറ്റാതായി. ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ല, രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. മുന്‍മന്ത്രിയും, സി.പി.എം നേതാവുമായ ജി.സുധാകരന്റെ ചില പുതിയ കണ്ടെത്തലുകളാണ് മുകളില്‍! ഇത്ര പെട്ടന്ന് ഗ്രഹനില മാറാന്‍ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റര്‍ ജീ.
Story Highlights: pk abdurabb mocks g sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here