12ഉം 13ഉം വയസുള്ള സഹോദരിമാരോട് മോശമായി പെരുമാറി; കോടഞ്ചേരി സ്റ്റേഷനിലെ സിപിഒയ്ക്കെതിരെ പോക്സോ കേസ്

കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെ പോക്സോ കേസ്. 12ഉം 13ഉം വയസുള്ള സഹോദരിമാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. രണ്ട് പോക്സോ കേസുകളാണ് വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിനോദ് കുമാറിനെതിരെ പെൺകുട്ടികളുടെ മാതാവ് അടിപിടിക്കേസുമായി ബന്ധപ്പെട്ട ഒരു പരാതി നൽകിയിരുന്നു. ഈ കേസിൽ കോടതി പൊലീസ് ഉദ്യോഗസ്ഥന് ജാമ്യം അനുവദിക്കുകയും ചെയ്തു. കേസ് താമരശ്ശേരി ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ഈ കേസിൻ്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുമ്പോഴാണ് പുതിയ പരാതി. തുടർന്ന് ഈ കേസ് രജിസ്റ്റർ ചെയ്തു. 2019ലാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. വിനോദ് കുമാർ ഒളിവിലാണ്.
Story Highlights: pocso case kozhikode police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here