‘അഫ്താബ് ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം, ശ്രദ്ധയുടെ വെട്ടിയ തല കാണുമായിരുന്നു, ആ സമയത്ത് തന്നെയാണ് പുതിയ കാമുകിയെ വീട്ടിൽ കൊണ്ടുവരുന്നതും’ : പൊലീസ്

ഡൽഹിയിലെ ശ്രദ്ധ കൊലപാതക കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രദ്ധയുടെ മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി വീട്ടിലെ ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നതെന്നും, ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം ശ്രദ്ധയുടെ വെട്ടിമാറ്റിയ തല കണ്ടിരുന്നുവെന്നും അഫ്താബ് പൊലീസിനോട് പറഞ്ഞു. മൃതദേഹം ഫ്രിഡ്ജിലിരിക്കെ തന്നെയാണ് പുതിയ കാമുകിയുമായി അഫ്താബ് വീട്ടിൽ വന്നതുമെന്ന് പൊലീസ് പറയുന്നു. ( Aftab Used To See Shraddha Face After Keeping Head In Fridge )
2019 ലാണ് ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. മഹാരാഷ്ട്രയിൽ താമസിച്ചിരുന്ന ഇവർ കഴിഞ്ഞ വർഷമാണ് ഡൽഹിയിലേക്ക് താമസം മാറുന്നത്. കേൾ സെന്ററിൽ ജോലി ചെയ്തിരുന്ന അഫ്താബ് ഫുഡ് ബ്ലോഗർ കൂടിയായിരുന്നു. ദമ്പതികൾ തമ്മിൽ ഇടയ്ക്കിടെ വഴക്ക് പതിവായിരുന്നുവെന്നാണ് സമീപ വാസികൾ പറയുന്നത്. മെയ് 18നാണ് ഡൽഹി ഛാതർപുരിലെ ഫ്‌ളാറ്റിൽ വച്ച് ശ്രദ്ധയെ അഫ്താബ് കഴുത്ത് മുറുക്കി കൊലപ്പെടുത്തുന്നത്. കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അഫ്താബും ശ്രദ്ധയും ഈ ഫ്‌ളാറ്റിൽ എത്തുന്നത്.
ശ്രദ്ധയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി, മൃതദേഹം 35 കഷ്ണങ്ങളാക്കിയെന്നും എന്നും പുലർച്ചെ 2 മണിക്ക് പുറത്ത് പോയി മൃതദേഹാവശിഷ്ടങ്ങൾ കളയുമായിരുന്നുവെന്നും അഫ്താബ് പൊലീസിന് മൊഴി നൽകി. ജോലി കഴിഞ്ഞ് 6-7 മണിയോടെ അഫ്താബ് വീട്ടിൽ വരും. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കാട്ടിൽ കൊണ്ടുപോയി കളയും. ഗൂഗിൾ നോക്കി രക്തക്കറ കളയാനുള്ള രാസവസ്തു വാങ്ങി അത് ഫ്രിഡ്ജിലും തറയിലും രക്തക്കറ പറ്റിയ വസ്ത്രത്തിലുമെല്ലാം തേച്ച് കറ കളഞ്ഞു. എന്നാൽ ശ്രദ്ധയുടെ അച്ഛൻ നൽകിയ പരാതിയാണ് അഫ്താബിനെ കുടുക്കുന്നത്. ശ്രദ്ധയെ കാൺമാനില്ലെന്ന പരാതി കിട്ടിയപ്പോൾ തന്നെ അഫ്താബ് സംശയനിഴലിൽ ആവുകയായിരുന്നു.
Story Highlights: Aftab Used To See Shraddha Face After Keeping Head In Fridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here