എയിംസിൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനായ കുട്ടിക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റ

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച നാലുവയസ്സുള്ള കുട്ടിക്ക് വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. ആശുപത്രിയിൽ ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം കുട്ടിക്ക് നൽകിയ ആദ്യ ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. പാറ്റയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. (Cockroach In Dal At AIIMS For 4-Year-Old Who Had Surgery)
ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടിയ്ക്ക് വിളമ്പിയ പരിപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്. ഭക്ഷണ ട്രേയിൽ പാറ്റയുടെ ഭാഗങ്ങൾ പോലെ തോന്നിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. “ദേശീയ തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ മെഡിക്കൽ സ്ഥാപനത്തിലെ ദയനീയവും ഭയാനകവുമായ അവസ്ഥ, വയറ്റിലെ ശസ്ത്രക്രിയയ്ക്ക് ശേഷം 4 വയസ്സുള്ള ഒരു കുട്ടിക്ക് “കോക്ക്രോച്ച് ഡാൽ” വിളമ്പുന്നു. വിശ്വസിക്കാനാകാത്തവിധം ഞെട്ടിപ്പോയി” – സാഹിൽ സെയ്ദി ട്വീറ്റ് ചെയ്തു.
Pathetic and frightening state of affairs at the most prestigious Medical facility in National Capital- Serving „Cockroach Daal“ to a 4 year old as first meal post major stomach surgery @aiims_newdelhi Shocked beyond belief 😒 pic.twitter.com/FU2fu7LuxH
— sahil zaidi (@sahilzaidi3) November 13, 2022
ഇതാദ്യമായല്ല എയിംസ് ഇത്തരം ആരോപണങ്ങൾ നേരിടുന്നത്. നേരത്തെ ആശുപത്രിയിലെ ഡോക്ടർമാരുടെ മെസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ ഒരു പ്രാണിയെ കണ്ടെത്തിയിരുന്നു.
Story Highlights: Cockroach In Dal At AIIMS For 4-Year-Old Who Had Surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here