കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിന് മുൻകൂർ ജാമ്യം

സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിന് മുൻകൂർ ജാമ്യം. 50,000 രൂപയും തുല്യതുകയിൽ ഒരു ജാമ്യവും എന്ന ഉപാധികളോടെയാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാക്വലിൻ ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചത്.
മുൻകൂർ ജാമ്യം അനുവദിച്ചാൽ നടി വിദേശത്തേക്ക് പോകാൻ സാധ്യതയുണ്ടെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എങ്കിൽ എന്തുകൊണ്ട് നടിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് കോടതി അന്വേഷണ ഏജൻസിയോട് ചോദിച്ചു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതിനാൽ നടിയെ കസ്റ്റഡിയിൽ എടുക്കേണ്ട കാര്യമില്ലെന്ന് ജാക്വിലിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
Read Also: ‘അഫ്താബ് ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം, ശ്രദ്ധയുടെ വെട്ടിയ തല കാണുമായിരുന്നു, ആ സമയത്ത് തന്നെയാണ് പുതിയ കാമുകിയെ വീട്ടിൽ കൊണ്ടുവരുന്നതും’ : പൊലീസ്
സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ജാക്വിലിന്‍ അന്വേഷണം നേരിടുന്നത്. സുകേഷ് ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ജാക്വിലിന് സമ്മാനമായി നല്‍കിയത്. താരത്തിനും കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം വിലപിടിപ്പുള്ള കാറുകള്‍, വിലകൂടിയ ബാഗുകള്‍, വസ്ത്രങ്ങള്‍, ഷൂകള്‍, വിലകൂടിയ വാച്ചുകള്‍ എന്നിവ സമ്മാനമായി നല്‍കിയിരുന്നു.
Read Also: അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക നിയമം പൂർണ്ണമായും നടപ്പിലാക്കും; താലിബാൻ പരമോന്നത നേതാവ് ഹസീബത്തുള്ള അഖുൻസാദ
മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ ശിവീന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അദിതി സിംഗ് ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികളെ വഞ്ചിച്ച കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ ജയിലില്‍ കഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതേ കേസില്‍ നടി നോറ ഫത്തേഹിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
Story Highlights: Delhi court grants pre-arrest bail to actor Jacqueline Fernandez
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here