Advertisement

കാനഡ വിസ ഇനി വേഗത്തില്‍; മെല്ലെപ്പോക്ക് നയം തിരുത്തുമെന്ന് ഇന്ത്യയോട് കാനഡ

November 15, 2022
Google News 2 minutes Read
india takes up delayes in canada visa

കാനഡ വിസ ഇനി ലഭിക്കാനുള്ള കാലതാമസം ഇനിയുണ്ടാകില്ല. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ മെല്ലെപോക്ക് നയം തിരുത്തുമെന്ന് കാനഡ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വ്യത്തങ്ങളെ ജി-20 വേദിയില്‍ ആണ് കാനഡ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി വിസ ലഭിക്കാത്തവര്‍ക്ക് എത്രയും പെട്ടന്ന് സംവിധാനം ഒരുക്കണമെന്ന നിര്‍ദ്ദേശം പരിഗണിയ്ക്കും എന്നും കാനഡ അറിയിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് കനേഡിയന്‍ വിസയും വര്‍ക്ക് പെര്‍മിറ്റും നല്‍കുന്നതിലെ കാലതാമസവും കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തിങ്കളാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണത്തില്‍ ഉയര്‍ന്നുവന്നു. കാനഡയില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ അറസ്റ്റ്, മരണം സംഭവിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് സഹായം, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, അത്യാഹിതങ്ങള്‍, ആ രാജ്യത്തെ ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയും ചര്‍ച്ചയുടെ ഭാഗമായി.

Read Also: ചൈനയില്‍ നിര്‍മിച്ച ടെസ്ല കാറുകള്‍ അമേരിക്കയിലേക്ക് ഉടന്‍ കയറ്റുമതി ചെയ്യുമെന്ന് വാര്‍ത്ത; വാസ്തവമല്ലെന്ന് മസ്‌ക്

ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍, ട്രാവല്‍ ഏജന്റുമാര്‍, വ്യാജ ജോലി വാഗ്ദാനങ്ങള്‍ എന്നിവയില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. കുറ്റവാളികളെ കൈമാറുന്നതിലും പരസ്പര നിയമസഹായത്തിലും സഹകരണം ശക്തിപ്പെടുത്തും.

Story Highlights: india takes up delayes in canada visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here