Advertisement

ചൈനയില്‍ നിര്‍മിച്ച ടെസ്ല കാറുകള്‍ അമേരിക്കയിലേക്ക് ഉടന്‍ കയറ്റുമതി ചെയ്യുമെന്ന് വാര്‍ത്ത; വാസ്തവമല്ലെന്ന് മസ്‌ക്

November 14, 2022
Google News 4 minutes Read

ചൈനയില്‍ നിര്‍മിച്ച ടെസ്ല കാറുകള്‍ ഉടന്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ കമ്പനി ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ തള്ളി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. റോയിട്ടേഴ്‌സ് ഉള്‍പ്പെടെ പങ്കുവച്ച ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് മസ്‌ക് ഫോക്‌സ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു. (Elon Musk shoots down report that Tesla will export China-made cars to the US)

ചൈനയില്‍ നിര്‍മിച്ച ടെസ്ലയുടെ മോഡല്‍ Y, മോഡല്‍ 3 കാറുകള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ വടക്കേ അമേരിക്കയിലേക്ക് എത്തിക്കാന്‍ ടെസ്ല പദ്ധതി തയാറാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനായി വടക്കേ അമേരിക്കയിലെ പ്രാദേശിക നിയന്ത്രണങ്ങളെക്കുറിച്ച് കമ്പനി മനസിലാക്കി വരികയാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ചൈനയില്‍ നിര്‍മിച്ച വൈദ്യുതി കാര്‍ മോഡലുകള്‍ അമേരിക്കയിലേക്ക് മാത്രമല്ല കാനഡയിലേക്കും കയറ്റുമതി ചെയ്യാന്‍ മസ്‌ക് പദ്ധതി തയാറാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

‘ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു’; ട്വിറ്ററിൽ വർക്ക് ഫ്രം നിർത്തലാക്കി ഇലോൺ മസ്ക്Read Also:

ടെസ്‌ലയുടെ ഷാങ്ഹായ് ഫാക്ടറിക്ക് പ്രതിവര്‍ഷം 1.1 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. കമ്പനിയുടെ ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ള നിര്‍മ്മാണ കേന്ദ്രമാക്കി ഷാങ്ഹായിയെ മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. മോഡല്‍ 3 സെഡാനുകളും മോഡല്‍ Y ക്രോസ്ഓവറുകളും നിര്‍മ്മിക്കുന്ന ഷാങ്ഹായ് പ്ലാന്റ് നിലവില്‍ ഈ വാഹനങ്ങള്‍ ചൈനയില്‍ വില്‍ക്കുകയും യൂറോപ്പ്, ഓസ്‌ട്രേലിയ, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

Story Highlights: Elon Musk shoots down report that Tesla will export China-made cars to the US

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here