Advertisement

വാജ്‌പേയിക്കും അദ്വാനിക്കുമൊപ്പം അത്താഴമുണ്ട ഇഎംഎസിന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്: കെ സി വേണുഗോപാല്‍

November 15, 2022
Google News 3 minutes Read

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മാപ്പ് പറഞ്ഞതോടെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെ സുധാകരന്റെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ആശങ്ക സ്വാഭാവികമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഘടകകക്ഷികളുടെ ആശങ്ക രമ്യമായി പരിഹരിക്കും. വാജ്‌പേയിക്കും അദ്വാനിക്കുമൊപ്പം അത്താഴമുണ്ട ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. (k c venugopal says controversy on k sudhakaran’s statement is over)

നെഹ്‌റുവിനെക്കുറിച്ചുള്ള കെ സുധാകരന്റെ പരാമര്‍ശമാണ് വിവാദമായത്. വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവാഹര്‍ലാല്‍ നെഹ്‌റു തയ്യാറായി എന്നുള്‍പ്പെടെ കെ സുധാകരന്‍ പറഞ്ഞു.ആര്‍എസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കണ്ണൂരില്‍ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസില്‍ വച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.

Read Also: വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടും; എഐസിസി

വിവാദ പരാമര്‍ശങ്ങളില്‍ കെ സുധാകരനോട് വിശദീകരണം തേടാന്‍ എഐസിസി ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. എ കെ ആന്റണിയും കെ സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. നേതാക്കള്‍ ആശയവിനിമയം നടത്തിയതിന്റെ തുടര്‍ച്ചയായാണ് നടപടി. തന്റെ പരാമര്‍ശം ദുര്‍വ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരന്‍ നേതാക്കളെ അറിയിച്ചു. കെ സുധാകരന്‍ വിശദീകരണം നല്‍കിയാല്‍ വിവാദം അവസാനിപ്പിക്കാനാണ് എഐസിസിയുടെ നീക്കം.

Story Highlights: k c venugopal says controversy on k sudhakaran’s statement is over

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here