Advertisement

‘സുരേന്ദ്രാ ആളും തരവും നോക്കി കളിയ്ക്കണം’; മുന്നറിയിപ്പുമായി കെ സുധാകരൻ

November 15, 2022
1 minute Read

കെ സുരേന്ദ്രന് മറുപടിയുമായി കെ സുധാകരൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ വിഡ്ഢിത്തം കേട്ടവര്‍ ചിരി നിര്‍ത്തിക്കാണില്ലെന്ന് കെപിസിസി അധ്യക്ഷൻ. എകെജി സെൻ്ററിൽ നിന്നാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നൽകുന്നത്. കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്നും കെ സുധാകരന്‍ എംപി.

തൻ്റെ മനസ് കേരളം ജനതയ്‌ക്കൊപ്പമാണ്. തദ്ദേശ സ്വയംഭരണ ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി-എൽഡിഎഫ് സീറ്റുകള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടു. ജോഡോ യാത്രയില്‍ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഹൃദയം ചേര്‍ന്നു നടന്നു. ഇരുവർക്കും ഒരു പോലെ ഭയമാണ്. ഇതില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ തൻ്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു രണ്ടുകൂട്ടരും നടത്തുന്ന പന്ത് തട്ടിക്കളിയാണ് ഇപ്പോള്‍ നടക്കുന്നത്.

‘സുരേന്ദ്രാ ആളും തരവും നോക്കി കളിയ്ക്കണം ‘എന്നെ പറയാനുള്ളൂ. ‘ജീവനുള്ള ഒരു കോണ്‍ഗ്രസ്സുകാരനും ബിജെപിയ്‌ക്കൊപ്പം വരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബിജെപിയ്‌ക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights: K Sudhakaran with warning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top